ചക്കയിട്ട് വീട്ടിലെത്തിയപ്പോൾ കയ്യിൽ എന്തോ കടിച്ചതായി തോന്നി..!! ആശുപത്രിയിൽ എത്തിക്കും മുൻപേ അബോധാവസ്ഥയിലായി..! പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സ്വന്തം ലേഖകൻ കോതമംഗലം: പാമ്പുകടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. അടുത്തുള്ള പുരയിടത്തിൽനിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. പരിഭ്രാന്തിയിലായ ഇവരെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കും മുൻപേ നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കുടുംബശ്രീ പ്രവർത്തകയാണ് നിഷിദ. ഭർത്താവ് അൻസൽ സൗദിയിലാണ്. മക്കൾ: മുഹമ്മദ് ഇൻസാം (വിദ്യാർഥി, വാരപ്പെട്ടി ഗവ. […]

കഴിഞ്ഞ വർഷം പാമ്പ് കടിയേറ്റത് 239 പേർക്ക് ; സർക്കാരിന്റെ സർപ്പ ആപ് ഡൗൺലോഡ് ചെയ്യൂ ; പാമ്പിനെ പൊക്കാൻ ആൾ സ്പോട്ടിലെത്തും ; ഓർക്കുക, തണുപ്പ്കാലം പാമ്പ്കാലം കൂടിയാണ്

സ്വന്തം ലേഖകൻ കോട്ടയം: മലയോര, പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് പാമ്പിനെ പിടിച്ചു എന്ന വാർത്ത പാഞ്ഞമില്ലാതെ വരുന്നുണ്ട്. രാവിലത്തെ കഠിനമായ വെയിലും രാത്രികാലത്തെ മഞ്ഞും ഇടക്കിടെ പെയ്യുന്ന മഴയും കാരണം പാമ്പുകൾ കൂടുതൽ സമയവും മാളത്തിന് പുറത്താണ്. ശീതരക്തമുള്ള പാമ്പുകള്‍ കഠിനമായ ചൂടില്‍ ശരീരത്തിലെ താപനില കാത്തു സൂക്ഷിക്കാനാണ് പുറത്ത് ഇറങ്ങുന്നത്. ചവിട്ടിയാൽ ആഞ്ഞുകൊത്തും. കടിക്കുന്നതിന്റെ ശക്തിക്കനുസരിച്ച്‌ പരമാവധി വിഷം കടിയേല്‍ക്കുന്ന ആളുടെ ശരീരത്തിലെത്തും. പുതുമഴ പെയ്യുന്നതോടെ കൂട്ടത്തോടെ പുറത്തിറങ്ങും. ഈ സമയത്ത് അതീവ ജാഗ്രത വേണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. പ്രളയത്തിന് ശേഷം വനമേഖലയില്‍ […]