play-sharp-fill

യൂണിവേഴ്‌സിറ്റി കത്തിക്കുത്തിലും പിഎസ്‌സി പരീക്ഷയിലും തിരിമറി നടത്തിയവർക്കും സർക്കാരിന്റെ കാരുണ്യം ;കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത്, പി.എസ്.സി പരീക്ഷ തിരിമറി കേസുകളിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയിൽ മോചിതരായി. ഇരുകേസുകളിലും പൊലീസ് കുറ്റപത്രം നൽകാനുണ്ടായ കാലതാമസമാണ് സ്വാഭാവികമായി പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടുന്നു. യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കന്റോൺമെൻറ് പൊലീസും പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ രണ്ട് മാസത്തിലേറെയായിട്ടും ക്രൈംബ്രാഞ്ചും കുറ്റപത്രം സമർപ്പിക്കാത്തതും എല്ലാ കേസിലും ജാമ്യം ലഭിച്ചതിനാലുമാണ് ശിവരഞ്ജിത്തും നസീമും സെൻട്രൽ ജയിൽമോചിതരായത്. കേസിലെ മറ്റ് പ്രതികളായ പ്രണവ്, ഗോകുൽ, സഫീർ എന്നിവർ […]

പരീക്ഷ ക്രമക്കേട് : പിഎസ്‌സിയോട് വിശദീകരണം ചോദിച്ച് മനുഷ്യവകാശ കമ്മീഷൻ

സ്വന്തം ലേഖിക തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നതായി പി.എസ്.സി സ്ഥിരീകരിച്ച സാഹചര്യത്തിൽ വീഴ്ചകളുടെ പേരിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പി.എസ്.സി സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദ്ദേശം നൽകി. ചോദ്യപേപ്പർചോർച്ച, പരീക്ഷാ ചുമതലയുണ്ടായിരുന്നവർക്ക് തിരിമറിയിലുള്ള പങ്ക് തുടങ്ങിയ കാര്യങ്ങൾ പി.എസ്.സി രണ്ടാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കണമെന്ന് കമ്മിഷൻ അംഗം ഡോ. കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. കേസ് സെപ്തംബർ 17 ന് പരിഗണിക്കും.ആഭ്യന്തര വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയതായി പി.എസ്.സി സെക്രട്ടറി കമ്മിഷനെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസ് […]

പിഎസ്‌സി തട്ടിപ്പ് ; റാങ്കുകാരുടെ വീടുകളിൽ നിന്ന് ഫോണും മെമ്മറി കാർഡുകളും കണ്ടെത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: പി.എസ്.സിയുടെ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി കാർഡുകളും പിടിച്ചെടുത്തു. ഹൈടെക്ക് കോപ്പിയടിക്ക് ഉപയോഗിച്ച ഫോണുകളാണ് ഇവയെന്നാണ് സൂചന. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധന നടത്തിയാലെ ഇവയുപയോഗിച്ചാണോ തട്ടിപ്പു നടത്തിയതെന്ന് വ്യക്തമാകൂ. ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുകൊടുത്ത പേരൂർക്കട എസ്.എ.പി ക്യാമ്പിലെ കോൺസ്റ്റബിൾ ഗോകുൽ, വി.എസ്.എസ്.സിയിലെ താത്കാലിക ജീവനക്കാരനായ കല്ലറ സ്വദേശി സഫീർ എന്നിവരുടെ വീടുകളിൽ നേരത്തേ നടത്തിയ റെയ്ഡിൽ രണ്ട് ലാപ്‌ടോപ്പുകൾ […]

കോൺസ്റ്റബിൾ പരീക്ഷയുടെ മുഴുവൻ രേഖകളും ഉടൻ ഹാജരാക്കണമെന്ന് പിഎസ്‌സിയോട് ക്രൈംബ്രാഞ്ച് ; ശിവരഞ്ജിത്ത് കുടുങ്ങിയേക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കോൺസ്റ്റബിൾ പരീക്ഷയുടെ വിജ്ഞാപനം മുതൽ റാങ്ക് പട്ടിക വരെയുള്ള മുഴുവൻ രേഖകളും നടപടിക്രമങ്ങളും ഉടൻ നൽകണമെന്ന് പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. പരീക്ഷ നടത്തുന്നതിന്റെ ചുമതലകൾ ആർക്കൊക്കെയാണ്, നടപടിക്രമങ്ങൾ എന്തൊക്കെ, എട്ട് ബറ്റാലിയനുകളുടെ റാങ്ക് പട്ടികകൾ, അതിലെ ആദ്യ 100 റാങ്കുകളിലുള്ളവർ, പരീക്ഷാകേന്ദ്രം മാറ്റിനൽകുന്നതിനുള്ള മാനദണ്ഡം, പ്രതികൾ അപേക്ഷിച്ച പ്രൊഫൈൽ വിവരങ്ങൾ എന്നിവയെല്ലാം നൽകാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇവ ലഭിച്ചാലേ എന്തൊക്കെ ക്രമക്കേടുകളാണ് നടന്നതെന്ന് കണ്ടെത്താനാവൂ. പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവ […]