video
play-sharp-fill

അഭയക്കേസ് കൃത്രിമമായി കെട്ടിച്ചമച്ചത്; കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ എഴുതിയ വിധി; അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ശിക്ഷാവിധിയെ വിമര്‍ശിച്ച് മുന്‍ ഹൈക്കോടതി ജഡ്ജി ഏബ്രഹാം മാത്യു

സ്വന്തം ലേഖകന്‍ കൊച്ചി: സിസ്റ്റര്‍ അഭയകൊലക്കേസിലെ ശിക്ഷാവിധിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി മുന്‍ജഡ്ജിയും ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ ജസ്റ്റിസ് ഏബ്രഹാം മാത്യു. കൊച്ചി പാലാരിവട്ടത്ത് നിയമരംഗത്തു പ്രവര്‍ത്തിക്കുന്നവരുമായി നടത്തിയ സംവാദത്തില്‍ വിധിയില്‍ പാകപ്പിഴയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ കോടതി കുറ്റപത്രം എഴുതി പ്രതികളെ വായിച്ചുകേള്‍പ്പിച്ച് അവര്‍ കുറ്റംചെയ്തിട്ടില്ലെന്നു രേഖപ്പെടുത്തിയ ശേഷമാണ് വിചാരണ തുടങ്ങിയത്. എന്നാല്‍ ആ ഉള്ളടക്കം വിധിയിലില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവും തെറ്റായി എഴുതിയ വിധിയുമാണിതെന്നാണ് ആരോപണം. വിധിന്യായത്തില്‍ […]

‘കൊലപാതകത്തിന് മുന്‍പ് സിസ്റ്റര്‍ അഭയ ബലാല്‍ത്സംഗത്തിന് ഇരയായിരുന്നു, മകളുടെ മാനം ചോദ്യം ചെയ്യപ്പെടുന്നത് കുടുംബത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു; ഒരു ദിവസം തോമസ് കോട്ടൂരുമായി ദീര്‍ഘമായി ഫോണില്‍ സംസാരിച്ചു..’ മാധ്യമ പ്രവര്‍ത്തകന്റെ തുറന്ന് പറച്ചില്‍

സ്വന്തം ലേഖകന്‍ കോട്ടയം: 28 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിച്ചുവെങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളും കൂട്ടിച്ചേര്‍ക്കാത്ത കണ്ണികളും അഭയക്കേസില്‍ ഇനിയും ബാക്കിയാണ്. അത്തരത്തില്‍ ഒന്നാണ് 12 വര്‍ഷം മുന്‍പ് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ പുറത്ത് കൊണ്ടുവന്ന വാര്‍ത്ത. കൊലപ്പെടുത്തുന്നതിന് മുന്‍പ് സിസ്റ്റര്‍ അഭയ ബലാല്‍ത്സംഗത്തിന് ഇരയായിട്ടുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കേസ് വീണ്ടും സജീവമായത്. സ്വാധീനം ഉളള ആള്‍ക്കാര്‍ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു എന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു. ആ വാര്‍ത്ത നിറവേറ്റിയത് […]

ഒരു ബിഷപ്പ് 13 ക്രിമിനല്‍ കേസില്‍ പ്രതി; മറ്റൊരു ബിഷപ്പ് ബലാത്സംഗക്കേസില്‍ പ്രതി; ഒരു വൈദികന്‍ കന്യാസ്ത്രീയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍; മറ്റൊരു വൈദികന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പോക്‌സോ പ്രകാരം ശിക്ഷിക്കപ്പെടുന്നു; സഭകളില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത ബ്രഹ്മചര്യം പുനഃപരിശോധിക്കണം: ഉറച്ച ശബ്ദമായി ഫാ. അഗസ്റ്റിന്‍ വട്ടോളി

സ്വന്തം ലേഖകന്‍ കോട്ടയം: അഭയ കേസില്‍ അപമാന ഭാരം കൊണ്ട് ശിരസ് കുനിക്കുകയാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി. ‘സഭ, സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെട്ട് നില്‍ക്കുകയാണ്. അടയ്ക്കാ രാജു ആത്മീയ മനുഷ്യനാണ്. ആത്മീയത നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിലല്ല നിലനില്‍ക്കുന്നത്. അദ്ദേഹമെന്തുകൊണ്ട് കള്ളനായി? കള്ളന്‍ എന്ന വാക്ക് പറയുമ്പോള്‍ വല്ലാത്ത വേദനയുണ്ട്. ജനിച്ചപ്പോള്‍ തന്നെ കള്ളനായി ജീവിക്കണമെന്ന് ആഗ്രഹിച്ച് വളര്‍ന്നൊരാളല്ല. അതിന്റെ മുഴുവന്‍ ഉത്തരവാദിത്തം ഈ സമൂഹത്തിനാണ്. കടുത്ത ദാരിദ്ര്യം കൊണ്ടും പട്ടിണികൊണ്ടുമായിരിക്കണം ആ മനുഷ്യന്‍ കള്ളനായത്. വ്യഭിചാരത്തിന് പിടിക്കപ്പെട്ട പെണ്‍കുട്ടിയോട് […]

കന്യാസ്ത്രീയുടെ വഴിവിട്ട ബന്ധം വിനയായി; ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫിയുടെ സ്വന്തം ‘തോമസ്‌കുട്ടി’; ഹൈമനോ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി കന്യചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ച സെഫിയും, ലിംഗാഗ്രത്തില്‍ കാന്‍സര്‍ എന്ന് വാദിച്ച ഫാ. തോമസ് കോട്ടൂരും അവസാന വട്ടവും രക്ഷപെടാൻ ശ്രമം നടത്തി;എല്ലാം മുകളിലിരുന്നവൻ കണ്ടു

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായത് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം. ‘തോമസ് കുട്ടി’യെന്നാണ് ഫാ.തോമസിനെ സെഫി വിളിച്ചിരുന്നത്. ഈ വഴിവിട്ട ബന്ധം തെളിയിക്കാന്‍ കാരണമായത് അടയ്ക്കാ രാജുവിന്റെ സാന്നിധ്യമാണ്. അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം […]

ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം ശിക്ഷ; സിസ്റ്റര്‍ അഭയയ്ക്ക് വൈകിവന്ന നീതി

സ്വന്തം ലേഖകന്‍ തിരുവന്തപുരം: കോളിളക്കമുണ്ടാക്കിയ സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. സി.ബി.ഐ പ്രത്യേക കോടതി ഉച്ചയ്ക്ക് 12നാണ് ശിക്ഷ വിധിച്ചത്‌. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302,201,449 എന്നീ വകുപ്പുകളായിരുന്നു ഇരുവര്‍ക്കുമെതിരെ ചുമത്തിയിരുന്നത്. കൊലപാതകം നടത്താനെന്ന ലക്ഷ്യത്തോടെ അതിക്രമിച്ച് കയറിയെന്ന കുറ്റം തോമസ് എം കോട്ടൂരിനെതിരെ മാത്രമാണ് തെളിഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പരാമവധി ശിക്ഷ പ്രതികള്‍ക്ക് വിധിക്കണമെന്നാകും പ്രോസിക്യൂഷന്‍ കോടതിയില്‍ […]

അടയ്ക്കാ രാജു വിശുദ്ധന്‍: ബിഷപ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്

സ്വന്തം ലേഖകന്‍ കോട്ടയം: ‘ കള്ള് കുടിക്കുന്നത് കൊണ്ട് ഒരുപക്ഷേ രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കാം. സത്യത്തില്‍ രാജു വിശുദ്ധനാണ്, Salute’ സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ ഇന്നലെ വിധി വന്നതിന് ശേഷം ഗീവര്‍ഗീസ് മാര്‍ കുറിലോസ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്. അടയ്ക്കാ രാജുവിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഇങ്ങനെ പങ്ക് വച്ചത്. അഭയക്കൊലക്കേസില്‍ സാക്ഷിയായ അടയ്ക്കാ രാജുവിനെ പ്രകീര്‍ത്തിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.

ചിത്രീകരണത്തിനിടയിൽ ഒരുപാട് വിഘ്‌നങ്ങൾ ഉണ്ടായി ;പലരുടെയും മനസ്സിൽ ഒരു കറുത്ത പാടുണ്ടായിരുന്നു : കെ. മധു

സ്വന്തം ലേഖകൻ കോട്ടയം: 28വർഷങ്ങൾക്ക് ശേഷം അഭയ കൊലക്കേസിൽ വിധി വന്നപ്പോൾ, ആ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘ക്രൈം ഫയൽ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് സംവിധായകൻ കെ. മധു. 1999ൽ പുറത്തിറങ്ങിയ ചിത്രം, അതീവ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. കാരണം, കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസാണ്. അന്നും ഇന്നും അഭയ കൊലക്കേസിനോളം കേരളം ചർച്ച ചെയ്ത മറ്റൊരു കൊലപാതകമല്ല. ആരെയും മനഃപൂർവം ദ്രോഹിക്കാനോ പേരെടുത്ത് കുറ്റപ്പെടുത്തുകയോ ആയിരുന്നില്ല ചിത്രത്തിന്റെ ഉദ്ദേശം. പക്ഷേ, റിലീസിന് മുൻപ് വരെ പലരുടെയും മനസ്സിൽ ചിത്രത്തെക്കുറിച്ച് ചില […]

കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ; മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്

ഏ കെ ശ്രീകുമാര്‍ കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാല്‍, കന്യാസ്ത്രീ മഠങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, കെട്ടിത്തൂങ്ങിയോ മരിക്കുന്നില്ല. ഇവരെല്ലാം മരിക്കുന്നതിനും ജീവനൊടുക്കുന്നതിനുമായി തിരഞ്ഞെടുക്കുന്നത് കിണറുകളാണ് എന്നതാണ് ഏറെ ചിന്തിപ്പിക്കുന്നത്…! പക്ഷേ, ഇതില്ലെല്ലാം വിരോധാഭാസമായി തോന്നുന്നത് സംസ്ഥാനത്ത് ഒരിടത്തു പോലും പോക്സോ കേസിലടക്കം ആരോപണങ്ങള്‍ നേരിടുന്ന ഒരു വൈദികന്‍ പോലും കിണറ്റില്‍ വീണു മരിച്ചില്ലെന്നതുമായി കൂട്ടി വായിക്കുമ്പോഴാണ്. സംസ്ഥാനത്തെ […]

ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ കോട്ടയത്ത് നിന്നെത്തിയത് 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും; സിസ്റ്റര്‍ സെഫിയെ സമാധാനിപ്പിക്കാന്‍ 15 ഓളം കന്യാസ്ത്രീകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: അഭയക്കൊലക്കേസില്‍ അനുകൂല വിധി വരുമെന്ന് കരുതി ആഹ്ലാദം പങ്കിടാന്‍ എത്തിയവര്‍ ഒടുവില്‍ വിധി കേട്ട് പ്രതികളെ സമാധാനിപ്പിച്ചു. 15 ഓളം കന്യാസ്ത്രീകള്‍ സ്റ്റെഫിക് പിന്‍തുണയര്‍പ്പിച്ച് കോടതിയില്‍ എത്തി. അവര്‍ സ്റ്റെഫിയെ സമാധാനിപ്പിക്കുന്നതിനിടെ സെഫി വിങ്ങിപ്പൊട്ടി. ഫാ. കോട്ടൂരിനെ സമാധാനിപ്പിക്കാന്‍ 30 ഓളം കോണ്‍വെന്റ് ജീവനക്കാരും ബന്ധുക്കളും കോട്ടയത്ത് നിന്ന് എത്തിയിരുന്നു. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടു പ്രതികളെയും തിരുവനന്തപുരത്തെ സി ബി ഐ കോടതി കുറ്റക്കാരെന്ന് […]

അഭയ മരിച്ച ശേഷം മോഷ്ടിക്കാന്‍ പോയിട്ടില്ല; ജനലിന് അടുത്ത് എത്തിയപ്പോള്‍ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോകുന്നത് കണ്ടു; ക്രൈം ബ്രാഞ്ച് എസ്.പി സാമുവല്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും സത്യത്തിനൊപ്പം നിന്ന കള്ളന്‍; അടയ്ക്കാ രാജുവാണ് അഭയക്കേസിലെ യഥാര്‍ത്ഥ താരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സിസ്റ്റര്‍ അഭയയുടെ കൊലക്കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവല്‍ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷന്‍ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയതാണ് അഭയക്കൊലക്കേസില്‍ നിര്‍ണ്ണായകമാണ്. അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ.പ്രത്യേക കോടതി കണ്ടെത്തുന്നത് അടയ്ക്കാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ‘ഞാന്‍ മോഷ്ടിക്കാന്‍ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് […]