പൂതന പരാമർശം തോൽവിയ്ക്ക് കാരണമായി ; ജി സുധാകരനും അരീഫിനും വിമർശനം

സ്വന്തം ലേഖിക ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലുണ്ടായ തോൽവിക്ക് കാരണം ചർച്ച ചെയ്ത സിപിഎം ആലപ്പുഴ ജില്ലാ നേതൃയോഗത്തിൽ മന്ത്രി ജി സുധാകരനെതിരെ വിമർശനം. ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ പൂതന പരാമർശം വോട്ട് കുറയാൻ കാരണമായി എന്നാണ് വിലയിരുത്തൽ. എംഎൽഎ നിലയിൽ എ എം ആരിഫ് മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും ഇതും പരാജയത്തിന് കാരണമായെന്നും യോഗത്തിൽ കുററപ്പെടുത്തി. രണ്ടാം ഘട്ട പ്രാചരണത്തിന് എത്തിയപ്പോഴാണ് ജി സുധാകരൻ പൂതന പരാമർശം നടത്തിയത്. പൂതനകൾക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കളളം പറഞ്ഞും മുതലക്കണ്ണീർ […]

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ ഇടതിന്റെ പൊന്നാപുരം കോട്ട തകർത്ത് ഷാനിമോൾ ; തോൽക്കാനായി മാത്രം മത്സരിക്കുന്ന സ്ഥാനാർത്ഥിയെന്ന ചീത്തപ്പേര് ഇല്ലാതാക്കി ഷാനിമോൾ വിജയിച്ചത് നാലാം അങ്കത്തിൽ

  സ്വന്തം ലേഖകൻ ആലപ്പുഴ: നീണ്ട 59 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അരൂർ നിയമസഭാ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്കുന്നത്. ഷാനിമോൾ ഉസ്മാൻ എന്ന വനിതാ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത് എന്നതിനാൽ ഈ വിജയത്തിന് ഇരട്ടിമധുരമാണ് ഉണ്ടായിരിക്കുന്നത്. അരൂരിൽ ഷാനിമോൾ വിജയിക്കുമ്പോൾ സംഘടനാ സംവിധാനം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയ ലീഡ് പരിഗണിച്ചാണ് അവരെ അവിടെ സ്ഥാനാർത്ഥിയാക്കിയത്. ഇടതു മുന്നണിയിലെ സ്ഥാനാർത്ഥി മനു സി പുളിക്കലിനെ 1992 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ തോൽപ്പിച്ചത്. കഴിഞ്ഞ […]