വിവാഹത്തിന് മുൻപേ ഗർഭിണിയായോ? വിവാദങ്ങളില്‍ വ്യക്തത വരുത്തി നടി ഷംന കാസിം
സ്വന്തം ലേഖകൻ പല യൂട്യൂബ് ചാനലുകളിലും നിരവധി തലക്കെട്ടുകളിൽ തന്നെ പറ്റിയുള്ള വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് നടി ഷംന കാസിം. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ബേബി ഷവർ നടത്തുന്നോ എന്നായിരുന്നു പലരുടെയും സംശയമെന്നും ഷംന പറഞ്ഞു. ഗര്‍ഭത്തിന്റെ ഏഴാം മാസം നടത്തുന്ന ചടങ്ങായ ബേബി ഷവര്‍ താരം വിവാഹം കഴിഞ്ഞ് മൂന്നാം മാസം നടത്തി എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ചില യൂട്യൂബ് ചാനലുകള്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ തമ്പ്നെയിലുകള്‍ നല്‍കിയതോടെ താരം തന്നെ വിശദീകരണവുമായി രംഗത്തെത്തി.സ്വന്തം […]