വിവാഹത്തിന് മുൻപേ ഗർഭിണിയായോ? വിവാദങ്ങളില്‍ വ്യക്തത വരുത്തി നടി ഷംന കാസിം

വിവാഹത്തിന് മുൻപേ ഗർഭിണിയായോ? വിവാദങ്ങളില്‍ വ്യക്തത വരുത്തി നടി ഷംന കാസിം

Spread the love

സ്വന്തം ലേഖകൻ

പല യൂട്യൂബ് ചാനലുകളിലും നിരവധി തലക്കെട്ടുകളിൽ തന്നെ പറ്റിയുള്ള വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് നടി ഷംന കാസിം. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ ബേബി ഷവർ
നടത്തുന്നോ എന്നായിരുന്നു പലരുടെയും സംശയമെന്നും ഷംന പറഞ്ഞു.

ഗര്‍ഭത്തിന്റെ ഏഴാം മാസം നടത്തുന്ന ചടങ്ങായ ബേബി ഷവര്‍ താരം വിവാഹം കഴിഞ്ഞ് മൂന്നാം മാസം നടത്തി എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ചില യൂട്യൂബ് ചാനലുകള്‍ ഇതിന്റെ പേരില്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ തമ്പ്നെയിലുകള്‍ നല്‍കിയതോടെ താരം തന്നെ വിശദീകരണവുമായി രംഗത്തെത്തി.സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംന ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച്‌ ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു.

നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച്‌ സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്.

അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നും ഷംന തന്റെ ചാനലിലൂടെ പുറത്തുവിട്ട വീഡിയേയില്‍ പറയുന്നു.

Tags :