play-sharp-fill

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത് ; തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത് : മുൻ ഡി.ജി.പി സെൻകുമാറിനെതിരെ ആഞ്ഞടിച്ച് ഡോ. ഷിംന അസീസ്

സ്വന്തം ലേഖകൻ കോട്ടയം : മുൻ ഡിജിപി ടിപി സെൻകുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ ആഞ്ഞടിച്ച് ഡോ.ഷിംന അസീസ്. കൊറോണ കേരളത്തിലെ ചൂടിൽ വരില്ലെന്ന മുൻ ഡി.ജി.പി സെൻകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഡോക്ടർ രംഗത്ത് വന്നിരിക്കുന്നത്. ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്‌നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകൾ ഒന്നിച്ച് കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാൽ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. […]

പാക്കിസ്ഥാനിലേക്ക് പോവാനുള്ള വിസ കിട്ടി ബോധിച്ചു, ടിക്കറ്റും കൂടി ഉടനെ കിട്ടുമായിരിക്കും അല്ലേ സാറേ : മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ

സ്വന്തം ലേഖകൻ തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച താൻ ഉൾപ്പടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന വിദ്വേഷ പ്രസംഗം നടത്തിയ മുൻ ഡി.ജി.പി ടിപി സെൻകുമാറിന്റെ വായടപ്പിച്ച് ഹരീഷ് വാസുദേവൻ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി ഹരീഷ് വസുദേവൻ രംഗത്തെത്തിത്. പാകിസ്താനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? എൻഡിഎ സർക്കാർ എനിക്ക് തന്ന പദ്മ അവാർഡായി ഞാനിത് സ്വീകരിക്കുന്നുവെന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. ഇതിനു പിന്നാലെ, പുതിയ തന്റെ പടത്തിനോടൊപ്പം ദൂരെ ദൂരെ […]

നാല് പതിറ്റാണ്ടായി തുടർന്നിരുന്ന തെറ്റുതിരുത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ; പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ തീരുമാനം, നടപടി ഡോ. ടി. പി സെൻകുമാറിന്റെ കർശനനിലപാടിനെത്തുടർന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം: നാലുപതിറ്റാണ്ടിലധികമായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തീരുമാനിച്ചു. ഇതുപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27%, പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗത്തിന് 7.5% സംവരണം ലഭിക്കും. കെ. സോമപ്രസാദ് എം.പി അടക്കമുള്ളവരുടെ ഇടപെടലുകളെത്തുടർന്ന് ബി ക്ലാസ് കാറ്റഗറിയിൽ നാമമാത്രമായും സി, ഡി ക്ലാസുകളിൽ ഏതാനും തസ്തികകളിലും സംവരണം നൽകിയെങ്കിലും എ ക്ലാസ് തസ്തികകൾ ഒഴിവാക്കിയിരുന്നു. ഗവേണിംഗ് ബോഡി അംഗമായ മുൻ പൊലീസ് […]