കുടിശ്ശിക ഒന്നരക്കോടി..! സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം:തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടിയതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പമ്പ് പൂട്ടിയത്. എസ്.എ.പി ക്യാമ്പിലെ പമ്പാണ് അടച്ചു പൂട്ടിയത്. ഒന്നരക്കോടി രൂപ കുടിശ്ശികയായതിനെ തുടർന്ന് കമ്പനികൾ പമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിർത്തിയിരുന്നു. തിരുവനന്തപുരത്തെ സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറച്ചിരുന്നത് ഈ പമ്പിൽ നിന്നാണ്. താത്കാലികമായി സ്വകാര്യ പാമ്പുകളിൽ നിന്ന് പൊലീസ് വാഹനങ്ങൾ ഇന്ധനം നിറയ്ക്കണമെന്നാണ് പൊലീസ് മേധാവിയുടെ സർക്കുലർ. സ്റ്റേഷനുകൾ സ്വന്തം ചിലവിൽ ഇന്ധനം അടിക്കേണ്ടി വന്നതോടെ വാഹന ഉപയോഗം കുറയ്ക്കുക അല്ലാതെ മറ്റു […]

എസ്.എ.പി ക്യാമ്പിൽ നിന്നും തോക്ക് കാണാതായ സംഭവം : ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച തെളിവെടുപ്പ് നടക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നിന്നും തോക്ക് കാണാതായ സംഭവത്തിൽ ക്രൈബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടക്കും. തിങ്കളാള്ച പതിനൊന്നുമണിക്കായിരിക്കും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുക. 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതോടൊപ്പം പൊലീസിന്റെ കൈവശമുള്ള 660 തോക്കുകളും ഹാജരാക്കാൻ എസ്.എ.പി കമാണ്ടന്റന്റിന് ക്രൈം ബ്രാഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. മണിപ്പൂരിൽ ജോലിക്ക് പോയ ഐ.ആർ ബറ്റാലിയന്റെ കൈവശമുള്ള പതിനാറ് തോക്കൊഴികെ മറ്റ് തോക്കുളെല്ലാം എസ്.എ.പി ക്യാമ്പിൽ വിവിധ ബറ്റാലിയനുകളിൽ നിന്നും എത്തിച്ചുവെന്നാണ് വിവരം.