കുടിശ്ശിക ഒന്നരക്കോടി..! സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി

കുടിശ്ശിക ഒന്നരക്കോടി..! സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:തിരുവനന്തപുരത്തെ പോലീസ് പെട്രോൾ പമ്പ് പൂട്ടിയതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് പമ്പ് പൂട്ടിയത്. എസ്.എ.പി ക്യാമ്പിലെ പമ്പാണ് അടച്ചു പൂട്ടിയത്.

ഒന്നരക്കോടി രൂപ കുടിശ്ശികയായതിനെ തുടർന്ന് കമ്പനികൾ പമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിർത്തിയിരുന്നു. തിരുവനന്തപുരത്തെ സിറ്റിയിലെ പൊലീസ് സ്റ്റേഷനുകളിലെല്ലാമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറച്ചിരുന്നത് ഈ പമ്പിൽ നിന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്കാലികമായി സ്വകാര്യ പാമ്പുകളിൽ നിന്ന് പൊലീസ് വാഹനങ്ങൾ ഇന്ധനം നിറയ്ക്കണമെന്നാണ് പൊലീസ് മേധാവിയുടെ സർക്കുലർ.

സ്റ്റേഷനുകൾ സ്വന്തം ചിലവിൽ ഇന്ധനം അടിക്കേണ്ടി വന്നതോടെ വാഹന ഉപയോഗം കുറയ്ക്കുക അല്ലാതെ മറ്റു വഴിയില്ലാതെയായി. ഇത് ക്രമസമാധാനപാലനത്തേയും, കേസന്വേഷണങ്ങളെയും ബാധിക്കും.