‘ഇതിഹാസം കോർട്ട് വിട്ടു’; സാനിയ മിര്‍സയുടെ ഐതിഹാസിക കരിയറിന് വിരാമം; തോൽവിയിലും തല ഉയർത്തി പടിയിറക്കം

സ്വന്തം ലേഖകൻ ദുബായ്: ഇന്ത്യൻ ടെന്നീസിൽ ഇത് യുഗാന്ത്യം. 20 വർഷങ്ങൾ നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ച് ഇന്ത്യൻ താരം സാനിയ മിർസ. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പ് ഡബിൾസ് മത്സരത്തിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസായിരുന്നു അവസാന മത്സരത്തിൽ സാനിയയുടെ ഡബിൾസ് പങ്കാളി. കോടിക്കണക്കിന് ഇന്ത്യന്‍ വനിതകളെ, പെണ്‍കുട്ടികളെ പ്രചോദിപ്പിച്ച സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നീസ് കരിയറിന് അഭിമാനത്തോടെയാണ് പര്യവസാനം കുറിച്ചത്. ഇന്ത്യന്‍ കായികരംഗത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ […]

കിരീടനേട്ടത്തോടെ വിട പറയാന്‍ സാനിയ മിര്‍സ; കരിയറിലെ അവസാന ടൂര്‍ണമെന്റിന് നാളെ ദുബായിലിറങ്ങും; വിരമിക്കൽ മുപ്പത്തിയാറാം വയസ്സിൽ

സ്വന്തം ലേഖകൻ ദുബായ്:ഇന്ത്യന്‍ ടെന്നിസിന്റെ മുഖച്ഛായ മാറ്റിയ സാനിയ മിര്‍സ കളിക്കളത്തില്‍ നിന്ന് പടിയിറങ്ങുന്നു. പ്രൊഫഷണല്‍ കരിയറിലെ വിടവാങ്ങല്‍ ടൂര്‍ണമെന്റില്‍ സാനിയ മിര്‍സയ്ക്ക് നാളെ ആദ്യമത്സരം. ദുബായ് ഓപ്പണ്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ അമേരിക്കന്‍ താരം മാഡിസണ്‍ കീസിനൊപ്പമാണ് സാനിയ കോര്‍ട്ടിലെത്തുക. വെറോണിക്ക കൂഡര്‍മെറ്റോവ, ലിയൂഡ്മില സാംസനോവ സഖ്യമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹൈദരാബാദില്‍ ആറാം വയസില്‍ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തുന്നത് 2003ല്‍. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും […]

ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ -ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി; സാനിയയുടെ മടക്കം ഏഴാമത്തെ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നം ബാക്കിയാക്കി

സ്വന്തം ലേഖകൻ മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി.സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്. ബ്രസീലിന്റെ സ്റ്റെഫാനി – മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. അമ്മയായ ശേഷം 36-ാം വയസില്‍ സാനിയയും 42കാരനായ രോഹന്‍ ബൊപ്പണ്ണയും മികച്ച പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ ഉടനീളം കാഴ്ചവച്ചത്. സെമിയില്‍ ബ്രിട്ടന്റെ നീല്‍ പുപ്‌സ്‌കി- യു.എസിന്റെ ഡിസൈര്‍ ക്രവാഷിക് സംഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലില്‍ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലില്‍ […]