Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി.സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍സ്ലാം മത്സരമായിരുന്നു ഇത്.

ബ്രസീലിന്റെ സ്റ്റെഫാനി – മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.
അമ്മയായ ശേഷം 36-ാം വയസില്‍ സാനിയയും 42കാരനായ രോഹന്‍ ബൊപ്പണ്ണയും മികച്ച പ്രകടനമാണ് ടൂര്‍ണമെന്‍റില്‍ ഉടനീളം കാഴ്ചവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെമിയില്‍ ബ്രിട്ടന്റെ നീല്‍ പുപ്‌സ്‌കി- യു.എസിന്റെ ഡിസൈര്‍ ക്രവാഷിക് സംഖ്യത്തെ തോല്‍പ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലില്‍ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലില്‍ പ്രവേശിച്ചത്. സാനിയ -ബൊപ്പണ്ണ സംഖ്യത്തിന്റെ ആദ്യ ഗ്രാന്‍സ്ലം ഫൈനല്‍ കൂടിയായിരുന്നു ഇത്.

ഏഴാമത്തെ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്.
അടുത്ത മാസം നടക്കുന്ന ദുബൈ ഓപ്പണോടുകൂടി സാനിയ വിരമിക്കും.

14ാം വയസില്‍ രോഹന്‍ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണല്‍ ടെന്നീസില്‍ കളിച്ചുതുടങ്ങിയത്. അവസാനത്തെ ഗ്രാന്‍സ്ലം മത്സരത്തില്‍ ഇരുവരും ഒരുമിച്ച്‌ കളിച്ചു എന്നതും ശ്രദ്ധേയമാണ്.
സാനിയ മിര്‍സ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലുമായി 6 ഗ്ലാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.