റേഷൻ കടകളിൽ കിറ്റ്‌ വിതരണത്തിൽ വീഴ്ച ; സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ല

റേഷൻ കടകളിൽ കിറ്റ്‌ വിതരണത്തിൽ വീഴ്ച ; സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കില്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ചതുപോലെ വേണ്ടത്ര പലവ്യജ്ഞന കിറ്റുകൾ എത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറക്കില്ല. വിതരണത്തിനായുള്ള വേണ്ടത്ര പലവ്യഞ്ജന കിറ്റ് എത്തിക്കാൻ സാധിക്കാത്തതിനാലാണ് അവധി ദിവസമായ ഇന്നു റേഷൻ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചത്.

അതേസമയം ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകൾ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് ആദ്യദിനമായ വ്യാഴാഴ്ച 48,500 പേർക്കു വിതരണം ചെയ്തു.അന്ത്യോദയ അന്നയോജന (എഎവൈ മഞ്ഞ കാർഡ്) വിഭാഗത്തിലെ ആദിവാസികൾക്കാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ 4 ലക്ഷം കിറ്റുകൾ വെള്ളിയാഴ്ച റേഷൻ കടകളിൽ എത്തിക്കുമെന്നും നാളെ രാവിലെ മുതൽ മഞ്ഞ കാർഡ് വിഭാഗത്തിലെ മറ്റുള്ളവർക്കും കിറ്റ് നൽകുമെന്നും സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.എം.അലി അസ്ഗർ പാഷ പറഞ്ഞു.

അതേസമയം ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക സ്ഥിതി മെച്ചമായവർ പലവ്യഞ്ജന കിറ്റുകൾ പാവപ്പെട്ടവർക്കു നൽകാനായി സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയോടു തണുത്ത പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച വരെ 1713 പേരാണു കിറ്റ് വേണ്ടെന്ന് അറിയിച്ചത്. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിലൂടെ ഈ സമ്മതം അറിയിക്കുന്നതിനുള്ള സൊകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പലരും വെബ്‌സൈറ്റ് ഉപയോഗിക്കാത്തതാണ് എണ്ണം കുറയാൻ കാരണമായി വിലയിരുത്തുന്നത്. അതിനാൽ എസ്എംഎസ് സംവിധാനം ശനിയാഴ്ച ആരംഭിക്കും.

Tags :