പിഎസ്‌സി പരീക്ഷതട്ടിപ്പ്‌ : സ്വതന്ത്ര ഏജൻസി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖിക കൊച്ചി: കേരള പി.എസ്.സിയുടെ നിലവിലെ അവസ്ഥ അത്യന്തം നിരാശാജനകവും ആശങ്കയുളവാക്കുന്നതുമാണെന്ന് ഹൈക്കോടതി. പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പു കേസിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. അനർഹർ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് സമീപകാലത്തെ എല്ലാ പി.എസ്.സി നിയമനങ്ങളും അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. എങ്കിൽ മാത്രമേ ജനങ്ങൾക്ക് പി.എസ്.സിയിൽ വിശ്വാസ്യത ഉണ്ടാവുകയുള്ളുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പരീക്ഷാഹാളിൽ സ്മാർട്ട് വാച്ചുകൾ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കോപ്പിയടിച്ചതെന്ന് പ്രതികളായ ശിവരജ്ഞിത്തും നസീമും ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. മൂന്നാം പ്രതിയായ പ്രണവാണ് കോപ്പിയടി […]

പിഎസ്‌സി തട്ടിപ്പ് ; റാങ്കുകാരുടെ വീടുകളിൽ നിന്ന് ഫോണും മെമ്മറി കാർഡുകളും കണ്ടെത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: പി.എസ്.സിയുടെ കോൺസ്റ്റബിൾ പരീക്ഷയിൽ തട്ടിപ്പു നടത്തിയെന്ന് ‘റാങ്കുകാരായ’ ശിവരഞ്ജിത്തും നസീമും സമ്മതിച്ചതിനു പിന്നാലെ ഇവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ രണ്ട് മൊബൈലുകളും മൂന്ന് മെമ്മറി കാർഡുകളും പിടിച്ചെടുത്തു. ഹൈടെക്ക് കോപ്പിയടിക്ക് ഉപയോഗിച്ച ഫോണുകളാണ് ഇവയെന്നാണ് സൂചന. പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോറൻസിക് പരിശോധന നടത്തിയാലെ ഇവയുപയോഗിച്ചാണോ തട്ടിപ്പു നടത്തിയതെന്ന് വ്യക്തമാകൂ. ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുകൊടുത്ത പേരൂർക്കട എസ്.എ.പി ക്യാമ്പിലെ കോൺസ്റ്റബിൾ ഗോകുൽ, വി.എസ്.എസ്.സിയിലെ താത്കാലിക ജീവനക്കാരനായ കല്ലറ സ്വദേശി സഫീർ എന്നിവരുടെ വീടുകളിൽ നേരത്തേ നടത്തിയ റെയ്ഡിൽ രണ്ട് ലാപ്‌ടോപ്പുകൾ […]