പിഎസ് സി വിജ്ഞാപനത്തിൽ ഇനി തത്തുല്യ യോ​ഗ്യതയും; നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഹാജരാക്കേണ്ടതില്ല..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിഎസ് സി നിയമനവുമായി ബന്ധപ്പെട്ട് യോ​ഗ്യതകൾ തെളിയിക്കുന്നതിന് തുല്യതാ സർട്ടിഫിക്കറ്റുകളോ സർക്കാർ ഉത്തരവുകളോ ഉദ്യോഗാർഥി ഹാജരാക്കേണ്ടതില്ല. പിഎസ്‍സി വിജ്ഞാപനങ്ങളിൽ ഇനി വിശേഷാൽ ചട്ടത്തിലെ യോഗ്യതകൾക്കൊപ്പം കമീഷൻ അംഗീകരിച്ച തത്തുല്യ യോഗ്യതകളും കൂടി ഉൾപ്പെടുത്തും. ഉയർന്ന യോഗ്യതകൾ സംബന്ധിച്ച വിശദാംശംകൂടി വിജ്ഞാപനത്തിൽ ഉൾപ്പെടുത്താൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു ഭിന്നശേഷി സംവരണമുള്ള തസ്തികകളിൽ ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച് പ്രവർത്തനക്ഷമത പരിശോധിക്കുന്നതിന് ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഡോക്ടർ ഒപ്പിട്ട നിർദിഷ്ട മാതൃകയിലുള്ള ഫങ്ഷണാലിറ്റി സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ഒപ്പം ഡിസെബിലിറ്റി സർട്ടിഫിക്കറ്റും നൽകണം. ഭിന്നശേഷിക്കാർക്കുള്ള നാലു […]

കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം ; പി എസ് സിയുടെ പുതിയ വിജ്ഞാപനമെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂര്‍ണരൂപത്തില്‍ ചുവടെ കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍: ഇപ്പോള്‍ അപേക്ഷിക്കാം കേരള പൊലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് അപേക്ഷിക്കാം. CATEGORY NO: 669/2022, 671/2022 അപേക്ഷിക്കേണ്ട അവസാന […]

മാനദണ്ഡം അനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും പട്ടികജാതി ഉദ്യോഗാർത്ഥിയുടെ പേര് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതെ പി എസ് സി. ഇടുക്കി പീരുമേട് സ്വദേശി കപിലാണ് റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2020 മാർച്ചിലാണ് കപിൽ എൽ.ഡി ക്ലർക്ക് പരീക്ഷയെഴുതിയത്. മലയാളവും തമിഴും അറിയാവുന്നവർക്കു വേണ്ടിയുള്ള പ്രത്യേക തസ്തികയിലേക്കായിരുന്നു പരീക്ഷ. 43.75 മാർക്കായിരുന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാനുള്ള മാനദണ്ഡം. കപിലിന് ലഭിച്ചതാകട്ടെ 52 മാർക്കും. ലിസ്റ്റിൽ ഉൾപ്പെടാതെ വന്നതോടെ വിവരാവകാശ നിമയ പ്രകാരം ഉത്തരക്കടലാസ് കൈപ്പറ്റിയപ്പോഴാണ് പി.എസ്.സിയുടെ വീഴ്ച്ച വ്യക്തമായത്. പിന്നീട് പിഎസ് സി […]

സംസ്ഥാനത്ത് നടക്കുന്നത് അനധികൃത നിയമന കുംഭമേള : യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാത്ത നടപടി ക്രിമിനൽ കുറ്റമാക്കും ; ഇടത് സർക്കാരിന്റെ കാലത്ത് ബന്ധു നിയമനം ലഭിച്ച 17 പേരുകൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ബന്ധുനിയമനം ലഭിച്ചവരുടെ പേരുകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഇ.പി ജയരാജന്റെ ബന്ധുവിന്റെ പേര് മുതൽ സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവന്റെ ബന്ധുവിന്റെ പേരുൾപ്പടെ 17 പേരുള്ള ലിസ്റ്റാണ് പുറത്ത് വന്നിരിക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവായ സുധീർ നമ്പ്യാരുടെ നിയമനം, എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം. കെ ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷകമ്മീഷനിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയമിക്കാൻ […]

ആധാർ ഉണ്ടെങ്കിൽ മാത്രം കേരളത്തിൽ സർക്കാർ ജോലി ചെയ്യാം..! പിഎസ്‌സിയിൽ തൊഴിൽതട്ടിപ്പ് തടയാൻ കർശന നടപടികളുമായി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പി.എസ്.സിയിലെ തൊഴിൽതട്ടിപ്പ് തടയാൻ അരയും തലയും മുറുക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്. സംസ്ഥാനത്ത് സർക്കാർ ജോലിക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഉത്തരവ്. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴിൽതട്ടിപ്പ് തടയാനും സർക്കാർജോലിക്ക് ആധാർ നിർബന്ധമാക്കണമെന്ന് പിഎസ് സി കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പ് ആധാർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഇത് പ്രകാരം ജോലിയിൽ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം അവരുടെ പിഎസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണം. ഇത് നിയമനാധികാരികൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ജോലിയിൽ പ്രവേശിച്ച് ഇതിനകം […]

പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും ..! പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നീക്കം ; നടപടി പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി തയ്യാറാക്കിയ പിഎസ്‌സി പരീക്ഷാ സഹായി പിടിച്ചെടുത്തതിനെ തുടർന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങളൊഴിയാതെ പി.എസ.്‌സി. പിഎസ്‌സിയുടെ പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ നിന്ന് പൊതുഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഒദ്യോഗാർത്ഥികൾക്കായി തയ്യാറാക്കിയ പരീക്ഷാ സഹായി പിടിച്ചെടുത്തു. വിജിലൻസ് അന്വേഷണം നേരിടുന്ന പൊതുവകുപ്പ് അണ്ടർ സെക്രട്ടറിയായ രഞ്ജൻ രാജ് തയ്യാറാക്കിയ പരീക്ഷാ സഹായിയാണ് വിജിലൻസ് അധികൃതർ പിടിച്ചെടുത്തത്. ഇതോടെ സംസ്ഥാനത്ത് പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പിടിവീഴും. പരിശീലന കേന്ദ്രങ്ങളിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് സർക്കാർ അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടാകും.നിലവിൽ മുന്നോക്ക […]

ഇനി പി.എസ്.സി സ്വന്തം ജില്ലയിൽ മാത്രം ; ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന സൗകര്യം പി.എസ്.സി പിൻവലിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ മാത്രം പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജില്ലയിൽ പരീക്ഷ എഴുതാൻ നൽകിയിരുന്ന പി.എസ്.സി പിൻവലിച്ചു. സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ നടന്ന ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് പിഎസ്‌സിയുടെ നടപടി. ഇതോടെ ജില്ലാതല നിയമനങ്ങൾക്ക് അപേക്ഷ നൽകുന്ന ജില്ലയിൽ മാത്രമേ പരീക്ഷ കേന്ദ്രം അനുവദിക്കൂ. ഇതുവരെ ഒരു ജില്ലയിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് മറ്റു ജില്ലകളിൽ പരീക്ഷകേന്ദ്രം തിരഞ്ഞെടുക്കാൻ പി.എസ്.സി അവസരം നൽകിയിരുന്നു. ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കുന്ന ജില്ലയിൽ തന്നെ പരീക്ഷ എഴുതാനും ഇതുവരെ കഴിഞ്ഞിരുന്നു. ഒക്‌ടോബർ […]

പി. എസ്. സി പരീക്ഷയ്ക്ക് ഇനി ശരീര പരിശോധനയും ഉണ്ടായേക്കും, പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കും ; മുഖ്യമന്ത്രി

  തിരുവനന്തപുരം : ഇനിമുതൽ പി.എസ്.സി പരീക്ഷാ ഹാളിൽ ഇനി ശരീര പരിശോധന ഉൾപ്പെടെ നിർബന്ധമായേക്കും. ഇതിനുപുറമെ പരീക്ഷാ ഹാളിൽ മൊബൈൽ ഫോണും വാച്ചും കർശനമായി നിരോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൂടാതെ നിയമം ലംഘിച്ച് നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുന്ന ഉദ്യോഗാർത്ഥികളെ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സിവിൽ പോലീസർ ഓഫീസർ പട്ടികയിൽ മൂന്ന് എസ്. എഫ്.ഐ പ്രവർത്തകർ നടത്തിയ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നത്. പി. എസ്. സി പരീക്ഷയ്ക്ക് എത്തുന്ന ഉദ്യോഗാർത്ഥികളുടെ ശരീര പരിശോധന […]

പി.എസ്.സി പരീക്ഷാ ക്രമക്കേട് : സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ല ; ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം : പരീക്ഷക്ക് കോപ്പിയടിച്ചവർ ഉൾപ്പെട്ട പി. എസ്. സി സിവിൽ പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച്. റാങ്ക് പട്ടികയിൽ വ്യാപകമായ ക്രമക്കേടുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പിഎസ്‌സിക്ക് കൈമാറിയ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ല. അതിനാൽ പ്രതികൾ ഒഴികെ മറ്റുള്ളവർക്ക് സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ലിസ്റ്റിൽ നിന്ന് നിയമനം നൽകാമെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്. എന്നാൽ ആരെങ്കിലും കോപ്പിയടിച്ചതായി പിന്നീട് തെളിഞ്ഞാൽ അവരെ ജോലിയിൽനിന്ന് പുറത്താക്കുമെന്ന ഉപാധിയോടെയാകണം നിയമനമെന്നാണ് പിഎസ്‌സി സെക്രട്ടറിക്ക് എ.ഡി.ജി.പി […]

പോലീസ് റിക്രൂട്ട്മെന്റ് ബോർഡിന് നീക്കം ; പി. എസ്. സി വഴിയുള്ള നിയമനം പുതിയ ബോർഡിന് കീഴിലേക്ക് മാറ്റാൻ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: പോലീസ് സേനയിലെ എസ്.ഐ, സിവിൽ പൊലീസ് ഓഫീസർ നിയമനങ്ങൾക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ മാതൃകയിൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാർശയെ അടിസ്ഥാനത്തിലാണിത്. നിലവിൽ പി.എസ്.സി നടത്തുന്ന നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക് മാറ്റാനാണ് നീക്കം. സായുധ ബറ്റാലിയനുകളിലേക്കും ജനറൽ എക്‌സിക്യൂട്ടിവിലേക്കുമായി പ്രതിവർഷം ഏഴായിരത്തിലേറെ നിയമനങ്ങളാണ് നടക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അദ്ധ്യക്ഷതയിൽ  ചേർന്ന എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് ഈ ശുപാർശ. ഒരു പി.എസ്.സി അംഗത്തെ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സോഷ്യൽപൊലീസിംഗ് ആൻഡ് […]