ഫാന്‍സ് എല്ലാവരും എന്നെ തെറി വിളിക്കുന്നു; ആ ക്ലബ്ബ് ഹൗസ് റൂമില്‍ അത്രയധികം ആളുകള്‍ വരുമെന്ന് ഞാന്‍ ഓര്‍ത്തില്ല; സൂരജിന്റെ ക്ഷമാപണം ഫേസ്ബുക്കില്‍ പങ്ക് വച്ച് പൃഥ്വിരാജ്; തമാശകള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന്, നിങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് താരം

സ്വന്തം ലേഖകന്‍ കൊച്ചി: ക്ലബ്ബ് ഹൗസില്‍ വ്യാജ ഐഡി ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ച് സംസാരിച്ച സൂരജ് എന്ന യുവാവിന് മാപ്പ് നല്‍കി പൃഥ്വിരാജ്. കഴിഞ്ഞ ദിവസങ്ങളിലാണ് പൃഥ്വിയുടെ പേരിലുള്ള ഐഡിയില്‍ നിന്ന് ക്ലബ് ഹൗസില്‍ ചില ഇടപെടലുകള്‍ ഉണ്ടായത്. മിമിക്രിക്കാരനായ സൂരജ് എന്ന യുവാവ് പൃഥ്വിയുടെ ശബ്ദത്തില്‍ മിമിക്രി ചെയ്ത് ക്ലബ് ഹൗസ് മീറ്റിങ് നടത്തിയിരുന്നു. ഇത് യഥാര്‍ഥത്തില്‍ പൃഥ്വിരാജ് തന്നെയാണെന്ന് പലരും വിചാരിച്ചു. സംഭവം വൈറലായതോടെ വിശദീകരണവുമായി പൃഥ്വി എത്തി. സൂരജ് എന്ന യുവാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പൃഥ്വി പറഞ്ഞു.സംഭവത്തില്‍ […]

സുകുമാരന്റെ മൂത്രത്തിലുണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം; ലക്ഷദ്വീപില്‍ കടൽ തീവ്രവാദികളുടെ സാന്നിദ്ധ്യം കണ്ടു തുടങ്ങി; പൃഥ്വിരാജല്ല, ആര് ചാടിയാലും ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല; പ്രിഥ്വിരാജിനേയും കുടുംബത്തെയും അധിക്ഷേപിച്ച് ജനം ടിവി ലേഖനം

സ്വന്തം ലേഖകൻ കൊച്ചി : ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന് നടന്‍ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ച് ജനം ടിവി ലേഖനം. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമര്‍ശങ്ങള്‍: ”ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു […]

രണ്ട് പേരും അവിടെയിരുന്ന് ചിയേഴ്‌സ് പറയുകയായിരിക്കും അല്ലേ..? വികാരഭരിതനായി പൃഥ്വിരാജിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കേരളക്കര. അനിലിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിനായി നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിൽ തന്നെയാണ് അനിലിന്റെ വേർപാട് എന്നതും വേദനയുടെ ആഘാതം വർദ്ധിപ്പിക്കുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് അനിലിനെയും സച്ചിയേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജും. പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് […]