ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം ; കൊറോണയെ പ്രതിരോധിക്കാൻ ഗർഭിണികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ….,

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി. ഗർഭിണികൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ അശുപത്രി സന്ദർശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം. ഗവ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി യാതൊരു സമ്പർക്കവും പുലർത്തരുത്. പനി, ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം. വൈറസ് […]

ഗർഭിണിയെ കൊണ്ടുപോയ ആംബുലൻസ് പൊലീസ് തടഞ്ഞു ; യുവതി വാഹനത്തിൽ പ്രസവിച്ചു ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗണിന്റെ മൂന്നാമത്തെ ദിവസമായ വെള്ളിയാഴ്ച മംഗളൂരുവിലേക്ക് ആംബുലൻസിൽ പോയ ഗർഭിണിയെ കർണാടക പൊലീസ് തടഞ്ഞു. വാഹനം തിരിച്ചയച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. കർണ്ണാടക അതിർത്തിയിൽനിന്നും കാസർേകാട്ടേക്ക് തിരിച്ചുപോരുന്നതിനിടെയാണ് യുവതി ആംബുലൻസിൽ പ്രസവിച്ചു. തലപ്പാടി അതിർത്തിയിൽ വെച്ച് ആംബുലൻസ് തടയുകയായിരുന്നു. ഉത്തർപ്രദേശുകാരിയായ അമ്മയേയും കുഞ്ഞിനെയും കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ കർണാടക പോലീസ് മണ്ണിട്ട് അടച്ചിട്ടിരുന്നു. ഇതോടെ ദേലംപാടി, വോർക്കാടി, പൈവളിംഗ, […]