play-sharp-fill
ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം ; കൊറോണയെ പ്രതിരോധിക്കാൻ ഗർഭിണികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ….,

ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം ; കൊറോണയെ പ്രതിരോധിക്കാൻ ഗർഭിണികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ….,

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി. ഗർഭിണികൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ അശുപത്രി സന്ദർശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം. ഗവ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി.


കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി യാതൊരു സമ്പർക്കവും പുലർത്തരുത്. പനി, ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം. വൈറസ് ബാധയുടെ ലക്ഷണങ്ങൾ ഉള്ളതായി സംശയമുണ്ടെങ്കിൽ ഗർഭിണികൾക്കുള്ള ക്ലിനിക്കിൽ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയോ ദിശ ഹെൽപ്പ് ലൈനിൽ (1056) വിളിക്കുകയോ ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ രോഗ സംശയ നിവാരണങ്ങൾക്ക് വിളിക്കാം:

ഡോ. ശിവകുമാരി 9497622682, ഡോ. സിദ്ധി 9495148480, ഡോ. സിമി ദിവാൻ 9895066994, ഡോ. ഈന 8606802747, ഡോ. ബിന്ദു. പി.എസ് 9447749093, ഡോ. രോഷ്‌നി 7012311393, ഡോ. ബിനി കെ.ബി 9895822936, ഡോ. പ്രബിഷ എം 9447721344, ഡോ. അപർണ്ണ 8281928963, ഡോ. ടിന്റു 9446094412.