
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുന്നതിനിടെ ആശ്വാസ വാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഏപ്രില്‍ 29, 30 തീയതികളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
29/04/2026 തീയതികളില്‍ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 30/04/2026 ല്‍ പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പാണുള്ളത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇന്നും(26/04/2026) നാളെയും ഉയർന്ന താപനില പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ്.
ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ്. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസുമാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.







