വിവാദം വിട്ടോഴിയാതെ സിപിഎം നേതാവ് പി കെ ശശി; പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിയ്ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു

വിവാദം വിട്ടോഴിയാതെ സിപിഎം നേതാവ് പി കെ ശശി; പാര്‍ട്ടി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിയ്ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം:പാര്‍ട്ടി ഫണ്ട് തിരിമറി നടത്തി എന്ന ആരോപണത്തിൽ കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിയ്ക്കെതിരെ സിപിഎം അന്വേഷണം പ്രഖ്യാപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് വിഷയത്തില്‍ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

മണ്ണാര്‍കാട് ഏരിയാ കമ്മിറ്റിയില്‍ പോയി വിശദ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടി നിര്‍ദേശം. വിവിധ ആരോപണങ്ങളില്‍ മുന്‍പും പാര്‍ട്ടി അന്വേഷണം നേരിട്ടിട്ടുള്ള പി കെ ശശിയ്ക്കെതിരെ ശനിയാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു നടപടി സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം അന്വേഷണം പ്രഖ്യാപിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നു.

സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ തിരിമറി നടത്തി എന്നാണ് പി കെ ശശിയ്ക്കെതിരെ പാര്‍ട്ടിയ്ക്കു മുന്നില്‍ പ്രഥമ പരിഗണനയിലുള്ള പരാതി.

സിപിഎം ഭരണത്തിന് കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച്‌ സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ആരോപണം.

സമാന സ്വഭാവമുള്ള മറ്റു പരാതികളും നിലവില്‍ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിയ്ക്ക് കീഴിലെ യൂണിവേഴ്സല്‍ കോളേജിന് വേണ്ടി ഫണ്ട് ദുര്‍വിനിയോഗം നടത്തി എന്നും പരാതിയുണ്ട്.

വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടിയില്‍ അധികം രൂപയാണ് ഓഹരിയായി സമാഹരിച്ചത്.പാര്‍ട്ടിയറിയാതെ ആയിരുന്നു അ‌ഞ്ച് കോടി 49 ലക്ഷം രൂപയുടെ സമാഹരണം.

പണം വിനിയോഗിച്ചതിലും അഴിമതി ആരോപണമുണ്ട്. മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ മണ്‍സൂര്‍ ആണ് വിഷയത്തില്‍ രേഖാ മൂലം പരാതി സമര്‍പ്പിക്കുകയും പി കെ ശശിയ്ക്കെതിരായ ആരോപണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തത്.

മുന്‍പ് വനിതാ നേതാവിനെതിരായുള്ള പീഡന പരാതിയില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടിട്ടുള്ള നേതാവാണ് പി കെ ശശി.ഡിവൈ.എഫ്.ഐയുടെ പ്രാദേശിക വനിതാ നേതാവാണ് പി.കെ. ശശിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സി.പി.എമ്മിന് അന്ന്
പരാതി നൽകിയത്.

എന്നൽ പരാതി പൊലീസിന് കൈമാറുന്നതിനു പകരം പാർട്ടിക്കകത്ത് അന്വേഷണം നടത്താനാണ് സി.പി.എം മുതിർന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പാർട്ടി പി.കെ. ശശി എം.എൽ.എയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.ഈ വിഷയം കെട്ടടങ്ങും മുൻപെയാണ് ശശിയെ പ്രത്തികൂട്ടിലക്കി പുതിയ വിവാദം എത്തിയിരിക്കുന്നത്.