
കൊച്ചി: നിയമ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദര്ശനം നടത്തിയ യുവാവ് പിടിയിൽ.
മണലിമുക്ക്-തേവക്കല് റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ഇലക്‌ട്രിക് സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദര്ശിപ്പിച്ചു. കൂടാതെ വിദ്യാർഥിനിയെ കടന്നുപിടിക്കാനും ശ്രമിച്ചു.
മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില് അശ്വിന് രാജീവ്(22)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടറിന്റെ നമ്പർ ഉൾപ്പെടെയാണ് വിദ്യാർഥിനി പരാതി നൽകിയത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്.







