യുവാവുമായുള്ള മകളുടെ ബന്ധം ചോദ്യം ചെയ്ത അച്ഛനെ മകള്‍ പോക്‌സോ കേസില്‍ കുടുക്കി, സംഭവത്തിൽ വഴിത്തിരിവ്

സ്വന്തം ലേഖകൻ തൃശൂര്‍: അമ്മയോടൊപ്പം ചേർന്ന് പിതാവിനെ പോക്സോ കേസിൽ കുടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെതിരെ പതിനാലുകാരിയായ പെൺകുട്ടി പരാതി നൽകിയത്. ഇരയ്ക്കപ്പെട്ട പിതാവിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യ മനസിലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. പെൺകുട്ടിയുടെ പിതാവും മാതാവും തമ്മിൽ അകന്നു കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടന്നു വരികയാണ്. പതിനാലുകാരിയായ മകൾ അഞ്ചാമത്തെ വയസ് മുതൽ അച്ഛനോടൊപ്പം താമസിച്ച് വരികയാണ്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. […]

പ്രണയം നടിച്ച് പീഡനം ; വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച 22 കാരന്‍ പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച 22 കാരനെ പൊലീസ് പിടികൂടി. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പത്തിലായ നിധീഷ് ഓട്ടോറിക്ഷയിൽ വച്ച് കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയാണ് കുട്ടി വിവരം പറഞ്ഞത്. ചൈൽഡ്‍ലൈൻ വിവരം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിധീഷ്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത നിധീഷിനെ നാളെ കോടതിയിൽ ഹാജരാക്കും. 

തൃശ്ശൂരിൽ പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ചു ; ട്യൂഷൻ ടീച്ചർ അറസ്റ്റിൽ; മാനസിക ബുദ്ധിമുട്ടുകാട്ടിയ വിദ്യാർത്ഥി വിവരം തുറന്നു പറഞ്ഞത് കൗൺസിലിങ്ങിൽ

തൃശ്ശൂർ: പതിനാറുകാരനെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ അധ്യാപകർ ഇടപെട്ട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മണ്ണുത്തിയിലാണ് സംഭവം. സ്കൂളിൽ എത്തിയ കുട്ടിയുടെ അസ്വസ്ഥത കണ്ട് അധ്യാപകർ ചോദിച്ചെങ്കിലും കുട്ടി ഒന്നും പറഞ്ഞില്ല. തുടർന്ന് അധ്യാപകർ കുട്ടിയെ ഒരു കൗൺസിലിംഗ് സെന്ററിൽ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. തുടർന്ന് കൗൺസിലർ അധ്യാപകരെ വിവരം അറിയിക്കുകയും അവർ ശിശുക്ഷേമ സമിതി അംഗങ്ങളോട് പറയുകയുമായിരുന്നു. ശിശുക്ഷേമസമിതി വിവരങ്ങൾ കൈമാറിയത് അനുസരിച്ച് ട്യൂഷൻ ടീച്ചറെ മണ്ണുത്തി പോലീസ് […]

പതിനഞ്ച് വയസ്സുകാരിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത് മൂന്ന് മാസം മുന്‍പ്; ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി ആരോടും മിണ്ടാതെയായി; പീഡനവിവരം പുറത്തറിഞ്ഞത് കൗണ്‍സിലിങ്ങിനിടെ; കുട്ടിയായിരുന്ന സമയത്ത് നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ച് ഏത് പ്രായത്തില്‍ വേണമെങ്കിലും പരാതി നല്‍കാം; പോക്‌സോ കേസില്‍ അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍ പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡനം നടത്തിയ ശേഷം സംഭവം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവം തുടരുകയായിരുന്നു. മൂന്ന് മാസം മുന്‍പായിരുന്നു സംഭവം. ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി വളരെ പെട്ടെന്ന് ആരോടും മിണ്ടാതെയായി വിഷാദത്തിന് അടിമപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും വ്യക്തമായി പറഞ്ഞില്ല. ഇതോടെ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ […]

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു;ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍; ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്പയിനില്‍ ഉള്‍പ്പെടെ പങ്കെടുത്ത നിധീഷിനെതിരെ പോക്സോയും പട്ടിക ജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസ്

സ്വന്തം ലേഖകന്‍ കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസില്‍ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ഇടതുമുന്നണിയുടെ സജീവ പ്രവര്‍ത്തകനായ ഇയാള്‍ പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. കത്വ വിഷയത്തില്‍ ഇടത് സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ‘ജസ്റ്റിസ് ഫോര്‍ ആസിഫ’ ക്യാമ്ബയിനിലും പങ്കെടുത്തിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോക്സോ […]

ബാലതാരങ്ങളുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകം; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകളില്‍ ഏറ്റവുമധികം ‘സംഭാവന’ ചെയ്യുന്നത് മലയാളികള്‍; പിഞ്ചുമക്കളുടെ നഗ്നചിത്രങ്ങള്‍ കണ്ട് വിറങ്ങലിക്കുന്ന മാതാപിതാക്കള്‍ക്ക് നീതി നിഷേധം; കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കാതെ ‘ഏറ്റവും മികച്ച പൊലീസ് സൈബര്‍ വിങ്ങ്’

സ്വന്തം ലേഖകന്‍ കോട്ടയം: മലയാള സിനിമാ- സീരിയല്‍- റിയാലിറ്റി ഷോ രംഗത്തെ ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകളും വെബ്‌സൈറ്റുകളും പീഡോഫീലിയയെ പ്രോത്സാഹിപ്പിക്കുന്നവയാണ്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇത്തരം വെബ്‌സൈറ്റുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. സിനിമയിലും റിയാലിറ്റി ഷോകളിലും ഉള്‍പ്പെടെ സജീവമായി രംഗത്തുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ വ്യാപകമായി പ്രചരിക്കുന്നത്. ടെലഗ്രാം കേന്ദ്രീകരിച്ചാണ് ബാലതാരങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്ക് വയ്ക്കപ്പെടുന്നത്. അനുശ്രീ എന്ന ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. സംഭവം […]

ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമല്ല; ഇരുപത്തെട്ടുകാരനെ പോക്‌സോ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകന്‍ മുംബൈ: ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് പരാമര്‍ശം. ഫ്രിഡ്ജ് നന്നാക്കാന്‍ വീട്ടില്‍ വന്ന 28കാരന്‍ മോശമായി പെരുമാറി എന്നതാണ് കേസ്. വീട്ടില്‍ ആ സമയത്ത് 33കാരിയും അഞ്ചു വയസുകാരിയും മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. ഫ്രിഡ്ജിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനിടെ, അഞ്ചുവയസുകാരിയുടെ കവിളില്‍ യുവാവ് തൊട്ടു. ഇതിനെ എതിര്‍ത്ത അമ്മ, ജോലിയില്‍ ശ്രദ്ധിക്കാന്‍ […]

ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ല; പോക്സോ ചുമത്തണമെങ്കില്‍ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പര്‍ശിക്കണമായിരുന്നു; ബോംബെ ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തില്‍ അമര്‍ത്തിയാല്‍ പീഡനമല്ലെന്ന ബോംബെ ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ പരാമര്‍ശം സ്‌റ്റേയെ തുടര്‍ന്ന് റദ്ദായി. 31 വയസ്സായ ആള്‍ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബഞ്ച് ഈ പരാമര്‍ശം നടത്തിയത്. പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് കൂട്ടിക്കൊണ്ട് പോയി പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചതാണ് കേസ്. പെണ്‍കുട്ടി […]

ഷാർജയിൽ എത്തിയ ശേഷം റെഗുലർ സ്കൂളിൽ വിടാതെ കുട്ടിയെ മതപഠനത്തിന് മദ്രസ്സയിൽ വിട്ടു; അമ്മ മകനെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടിയത് പൊലീസ് എത്തിച്ചേർന്ന നിഗമനങ്ങളിലെ പൊരുത്തക്കേടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടയ്ക്കാവൂരില്‍ 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതി സിംഗില്‍ ബഞ്ച് അന്വേഷണ ഏജന്‍സിയുടെ നിഗമനങ്ങളിലെ പൊരുത്തക്കേടുകള്‍ കണ്ടെത്തി. വിധിയുടെ പകര്‍പ്പ് വായിക്കാം : ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾ ഇവ, 1. ഷാര്‍ജയിലായിരുന്ന കുട്ടിയുടെ അച്ഛന്‍ ഒപ്പമുള്ള വനിതയ്ക്കും കുട്ടിക്കും ഒപ്പം നാട്ടില്‍ മടങ്ങിയെത്തിയത് 2020 സെപ്റ്റംബറിലാണ്. പ്രോസിക്യൂഷന്‍ വാദപ്രകാരം ഷാര്‍ജയില്‍ താമസിക്കുമ്ബോഴാണ് കുട്ടി അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയത്. കുട്ടി മൂകനും വിഷാദവാനും ആയിരിക്കുന്നത് നിരീക്ഷിച്ച്‌ ചോദിച്ചപ്പോഴായിരുന്നു വെളിപ്പെടുത്തല്‍ എന്ന് പറയുന്നു. ഷാര്‍ജയില്‍ കൗണ്‍സലിങ് […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി

സ്വന്തം ലേഖകന്‍ മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി. മുണ്ടക്കയം കരിനിലം പള്ളിപ്പറമ്പില്‍ സേവ്യര്‍, കോരുത്തോട് മടുക്ക ആതിരഭവനില്‍ അജയ് എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി. ഷിബുകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് മാസമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ വച്ചും അടുത്ത വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി തുടര്‍പരിശോധനയില്‍ രണ്ട് മാസം ഗഭിണിയാണെന്ന് അറിയുകയായിരുന്നു. ശേഷം പൊലീസിനെ വിവരമറിയിച്ചു. വീട്ടുകാരുടെ പരാതിയെ […]