Spread the love

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ പുതിയ സർക്കാർ അധികാരമേല്‍ക്കുക മെയ് 13 ന്. മുഖ്യമന്ത്രിയായി എൻ ആർ കോണ്‍ഗ്രസിലെ എൻ രംഗസ്വാമി വീണ്ടുമെത്തും.

video
play-sharp-fill

എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി എൻ രംഗസ്വാമിയെ തിരഞ്ഞെടുത്തത്തിന് പിന്നാലെയാണ് തീരുമാനം. 30 സീറ്റുകളില്‍ 18 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എൻ രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുന്നത്.

 

ഇത് നാലാം തവണയാണ് എൻ. രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ബിജെപിയുമായി ചേർന്നുള്ള മുന്നണി ഭരണമാണ് ഇത്തവണ പുതുച്ചേരിയില്‍ നിലവില്‍ വരുന്നത്. രാജ്നിവാസില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ലഫ്റ്റനന്റ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group