പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി

സ്വന്തം ലേഖകന്‍

മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹി. മുണ്ടക്കയം കരിനിലം പള്ളിപ്പറമ്പില്‍ സേവ്യര്‍, കോരുത്തോട് മടുക്ക ആതിരഭവനില്‍ അജയ് എന്നിവരെയാണ് മുണ്ടക്കയം സി.ഐ വി. ഷിബുകുമാറും
സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നാല് മാസമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ വച്ചും അടുത്ത വീട്ടില്‍ വച്ചുമാണ് പീഡനം നടന്നത്. അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി തുടര്‍പരിശോധനയില്‍ രണ്ട് മാസം ഗഭിണിയാണെന്ന് അറിയുകയായിരുന്നു. ശേഷം പൊലീസിനെ വിവരമറിയിച്ചു.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ അജയ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group