പതിനഞ്ചുകാരന് ലൈംഗിക പീഡനം ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെ ഉള്ള കേസുകളുടെയും എണ്ണം പെരുകുന്നു. പതിനഞ്ചുകാരനായ ബാലനെ ഒരാഴ്ചയോളം ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സംഭവത്തിൽ മൂന്നാറിൽ ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂന്നാറിൽ താമസക്കാരനായ പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ബന്ധുകൂടിയായ തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് കുടുങ്ങിയത്. ആൺകുട്ടിയുടെ വീട്ടിൽ ഒരാഴ്ച മുമ്പാണ് ബന്ധുവായ യുവതി എത്തുന്നത്. ഇതിനിടെ പലതവണ യുവതി ആൺകുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയനാക്കി. ഇതിനിടെ കുട്ടിയുടെ ജനനേന്ദ്രിയത്തിന് മുറിവും വേദനയും കലശലായതിനെ തുടർന്ന് […]

ആറ്‌ വയസുകാരിക്ക് പീഡനം : പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു ; പ്രതികൾ ഒളിവിൽ

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കൾക്കുമെതിരേ പൊലീസ് കേസെടുത്തു . മൂവാറ്റുപുഴ വാളകത്താണ് കേസിനാസ്പദമായ സംഭവം നടന്നത് . പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് . മജിസ്‌ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിന് ശേഷം ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു . കേസിനു പിന്നിലെ ദുരൂഹതകൾ അന്വേഷിക്കണമെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് […]

യുവതിയേയും മകളെയും പീഡിപ്പിച്ച സംഭവം ; പ്രതിയായ കോൺഗ്രസ്സ് നേതാവ്‌ ഒളിവിൽ

  സ്വന്തം ലേഖകൻ ആലപ്പുഴ:  യുവതിയെയും മകളെയും പീഡിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ്സ് പ്രവർത്തകൻ ഒളിവിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. പരിചയക്കാരിയായ യുവതിയെയും വിദ്യാർത്ഥിനിയായ മകളെയും പീഡിപ്പിക്കുകയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.