വിവാഹ വാഗ്ദാനം നൽകി 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതിക്ക് എട്ടുവർഷം കഠിനതടവ് ; ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവ്. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. എട്ടുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ . പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക ഇരയ്ക്ക് നൽകാനും ജഡ്ജിയുടെ ഉത്തരവിലുണ്ട്. 2013 മേയ് മൂന്നിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി […]