വിവാഹ വാഗ്ദാനം നൽകി 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതിക്ക് എട്ടുവർഷം കഠിനതടവ് ; ശിക്ഷ വിധിച്ചത് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 14 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവ്. വട്ടിയൂർക്കാവ് നെട്ടയം സ്വദേശി ലാൽ പ്രകാശിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
എട്ടുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ . പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഴ തുക ഇരയ്ക്ക് നൽകാനും ജഡ്ജിയുടെ ഉത്തരവിലുണ്ട്. 2013 മേയ് മൂന്നിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
Third Eye News Live
0
Tags :