പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പം; വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി..!! യുവാവിന് 15 വർഷം കഠിനതടവ്
സ്വന്തം ലേഖകൻ തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ. വാടാനപ്പിള്ളി സ്വദേശി രഞ്ജിത്തി(29)നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ശിക്ഷിച്ചത്. 2016 ലാണ് സംഭവം നടന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോയി. ആദ്യം മുളങ്കുന്നത്ത് കാവിലുള്ള ലോഡ്ജിൽ വെച്ച് പീഡനത്തിനിരയാക്കി. തിരികെ വീട്ടിലെത്തിച്ച പെൺകുട്ടിയെ രണ്ടാം തവണയും വിളിച്ചിറക്കി പീഡനത്തിനിരയാക്കി. രണ്ട് […]