പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; പുഞ്ചവയൽ സ്വദേശിയായ 68കാരൻ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; പുഞ്ചവയൽ സ്വദേശിയായ 68കാരൻ പിടിയിൽ

സ്വന്തം ലേഖകൻ

എരുമേലി : പ്രായപൂർത്തിയാകാത്ത കുട്ടിയോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ പാക്കാനം പുത്തൻലയത്തിൽ വീട്ടിൽവിശ്വംഭരൻ (68) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു. ഇ.ഡി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Tags :