കൊറോണയിൽ ജനപ്രീതി ഉയർന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ; കോൺഗ്രസിൽ ജനപ്രിയ നേതാവ് ഉമ്മൻചാണ്ടി തന്നെ ;കൊറോണക്കാല ഏഷ്യനെറ്റ് സീ ഫോർ സർവേഫലം ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി ഉയർന്ന നേതാവ് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റിന്റെ സർവേ ഫലവും ഇത് ശരിവയ്ക്കുന്നതാണ്. അതേ സമയം സീ ഫോറുമായി ചേർന്ന് ഏഷ്യാനെറ്റ് നടത്തിയ സാമ്പിൾ സർവേയിൽ പ്രതിപക്ഷത്തിന്റെ ജനപ്രീതി കോവിഡ് കാലത്ത് ഇടിയുന്നതായിട്ടാണ് കണ്ടത്. ആരോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ് കാലത്തെ ജനപ്രീതിയിൽ മുന്നിലാണ്. എന്നാൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ജനപ്രീതി കുറയുന്നതായാണ് സർവേ ഫലങ്ങൾ കാണിക്കുന്നത്. എന്നാൽ ജനങ്ങളുടെ പിൻന്തുണ ഏറ്റവും കുറഞ്ഞ് […]

മൂന്നാം ഭർത്താവിൽ നിന്നും ശാരീരിക പീഡനം സഹിക്കാനാവുന്നില്ല ; സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയുമായി യുവതി മുഖ്യമന്ത്രിയ്ക്ക് മുൻപിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മൂന്നാം ഭർത്താവിൽ നിന്നും ശാരീരിക പീഡനം സഹിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്വയം രക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ ലൈസൻസ് തരണമെന്ന് ആവശ്യപ്പെട്ട് കാണിച്ച് യുവതി അപേക്ഷയുമായി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മുൻപിൽ. കറ്റാനം സ്വദേശിയായണ് ഭർത്താവിനൊപ്പം ജീവിക്കാൻ തോക്കിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയ്ക്ക് മുൻപിലെത്തിയത്. ഭർത്താവിന്റെ ഉപദ്രവത്തിനെതിരെ യുവതി കുറത്തിക്കാട് പൊലീസിലും പിങ്ക് പൊലീസിലും പരാതി നൽകി. സംഭവത്തിൽ പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷിച്ച് മടങ്ങി. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിവരാതായ യുവതി നീതി ലഭിച്ചില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയേയും പൊലീസ് മേധാവിയേയും സമീപിക്കുകയായിരുന്നു. ഇതോടെ […]

ബില്ലടച്ചില്ലെങ്കിൽ വൈദ്യൂതി വിച്ഛേദിക്കില്ല..! വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാൻ പ്രയാസമുള്ളവർക്ക് നാല് തവണകളായി അടയ്ക്കാമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി ബിൽ അടച്ചില്ല എന്ന കാരണത്താൽ ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിരക്കിൽ വ്യത്യാസം വരുത്തിയിട്ടില്ല. എന്നാൽ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും പരാതി ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ പരിശോധിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാല് മാസത്തെ തുകയാണ് ഉപഭോക്താക്കളിൽ പലർക്കും ലഭിച്ചത്. ഇതോടെയാണ് വ്യാപകമായി പരാതി ഉയർന്നത്. അതേസമയം വൈദ്യുതി ബില്ല് ഒന്നിച്ച് അടയ്ക്കാൻ പ്രയാസമുള്ളവർക്ക് […]

പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്. ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ പി.എ മുഹമ്മദ് റിയാസും വിവിഹിതരായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ രാവിലെ പത്തരയോടെയാണ് വിവാഹം നടന്നത്. വ്യവസായ മന്ത്രി ഇ.പി ജയരാജൻ ,കോലിയക്കോട് എം.കൃഷ്ണൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഐടി ബിരുദധാരിയായ വീണ ആറുവർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്‌സോഫിറ്റ് ഇന്റർനാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി. […]

പിണറായി വിജയന്റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാവും ; വിവാഹചടങ്ങുകൾ നടക്കുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലിഫ് ഹൗസിൽ വച്ച് ലളിതമായിട്ടായിരിക്കും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേർ മാത്രമാകും വിവാഹ ചടങ്ങിൽ പങ്കെടുക്കുക. ഐ.ടി സംരംഭകയാണ് വീണ. എസ്എഫ്‌ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.

ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാം ; പ്രസാദവും , തീർത്ഥവും നൽകരുത് : നിബന്ധനകൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അടച്ചിട്ട ആരാധനാലയങ്ങൾ ജൂൺ എട്ട് മുതൽ തുറക്കും. എന്നാൽ ആരാധനാലയങ്ങളിൽ നിന്നും ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു പാത്രത്തിൽനിന്ന് ചന്ദനവും ഭസ്മവും നൽകരുത്. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ കരസ്പർശം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹിക അകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേർ […]

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം ; മുഖ്യമന്ത്രി ഇന്ന് എത്തുക അഞ്ചരയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന വാർത്താസമ്മേളത്തിന്റെ സമയത്തിൽ മാറ്റം. പതിവ് സമയത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് വൈകുന്നേരം അഞ്ചരയ്ക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് മണിക്കായിരുന്നു പതിവ് വാർത്തസമ്മേളനം നടന്നുവന്നിരുന്നത്. ബുധനാഴ്ച മുഖ്യമന്ത്രി വാർത്തസമ്മേളനം റദ്ദാക്കിയിരുന്നു.

പി ജെ ജോസഫ് എല്‍ഡിഎഫിലേക്കോ..? പി.ജെ ജോസഫ് തനിച്ച് മുഖ്യമന്ത്രി പിണറായിയെ കണ്ടത് രഹസ്യ രാഷ്ട്രീയ നീക്കമെന്ന് സൂചന

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം ) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ രഹസ്യമായി കണ്ടത് കേരള രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. കേരള രാഷ്ട്രീയം പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് രാഷ്ട്രീയം എന്നും പ്രവചനാതീതമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഗണ്‍മാനെയും പേഴ്‌സണല്‍ സ്റ്റാഫിനെയും ഒഴിവാക്കി തനിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക മുറിയില്‍ ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ അടുത്ത് ജോസഫ് ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കുശേഷം തിരികെ ഇറങ്ങുമ്പോള്‍ വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സര്‍ക്കാരിന്റെ കോവിഡ് […]

അമ്മ പകര്‍ന്നു തന്ന ആത്മബലമാണ് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ : മാതൃദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി പിണറായി വിജയന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ലോക മാതൃദിനമാണ് ഇന്ന്. ഒട്ടനവധി സാമൂഹിക രാഷ്ട്രീയ പ്രതിഭകള്‍ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും ഇളയ മകനായാണ് വളര്‍ന്നത്. ‘തോല്‍ക്കും വരെ പഠിപ്പിക്കണം’ എന്ന് അധ്യാപകന്‍ പറഞ്ഞപ്പോള്‍ അമ്മ നിശ്ചയദാര്‍ഢ്യത്തിന്റെ താങ്ങുമായി കൂടെ നിന്നു. അമ്മയുടെ അടുത്തിരുന്ന് അമ്മയ്ക്കു വേണ്ടി പുസ്തകങ്ങള്‍ ഉറക്കെ വായിച്ചു കൊടുത്താണ് വായന ശീലിച്ചത്. ആ ശീലമാണ് രാഷ്ട്രീയ വിദ്യാഭ്യാസത്തിനു തുണയായി മാറിയത്. അമ്മ […]

ശമ്പളം പിടിക്കല്‍ തീരുമാനത്തില്‍ ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍ ; ബുദ്ധിമുട്ടിലാവുന്ന ജീവനക്കാര്‍ക്ക് മൊറട്ടോറിയവുമായി ധനകാര്യവകുപ്പ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശമ്പളം പിടിക്കല്‍ ഉത്തരവില്‍ വലഞ്ഞ ജീവനക്കാര്‍ക്ക് ആശ്വാസ തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മാസം ആറുദിവസത്തെ ശമ്പളം മാറ്റിവെയ്ക്കപ്പെടുമ്പോള്‍ ബുദ്ധിമുട്ടിലാകുന്ന ജീവനക്കാര്‍ക്ക് വേണ്ടി മൊറട്ടോറിയം ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശമ്പളം പിടിക്കല്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരില്‍ നിന്ന് എടുത്തിട്ടുള്ള വായ്പക്കും മുന്‍കൂറിനും പിഎഫ് തിരിച്ചടവിനും ആഗസ്റ്റ് വരെ സാവകാശം നല്‍കി. മാറ്റിവെയ്ക്കപ്പെടുന്ന തിരിച്ചടവ് പത്ത് തുല്യതവണകാളായി […]