കൊറോണ വൈറസ് സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും ; രോഗബാധിതർ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താൽ കണ്ടെത്താൻ ശ്രമം
സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും. കൊറോണ ബാധിച്ച് ഇറ്റലിയിൽ നിന്നും വന്ന പത്തനംതിട്ട സ്വദേശികളെ കൂട്ടിക്കൊണ്ട് വരുന്നതിനായി നെടുമ്പാശേരിയിലേക്ക് പോയവരാണിവർ. ഇറ്റലിയിൽ നിന്നും വന്നവരെ സ്വീകരിക്കാൻ സഹോദരി, ഭർത്താവ്, മകൻ എന്നിവരാണ് കോട്ടയത്ത് നിന്നും പോയത്. രോഗ ബാധിതർ സഞ്ചരിച്ച കാറിലെ ഡ്രൈവറെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്താനുള്ള ശ്രമവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഫെബ്രുവരി 29 മുതൽ മാർച്ച് ആറ് വരെ ഇറ്റലിയിൽ നിന്നും എത്തിയവർ സഞ്ചരിച്ച സ്ഥലങ്ങളും […]