video
play-sharp-fill

20-20 പിടിക്കാൻ തന്ത്രം മെനഞ്ഞ് പിണറായി ; ഫ്രാൻസിസ് ജോർജിനേയും ജോണി നെല്ലൂരിനേയുമടക്കം നോട്ടമിട്ട് ഇടതുപക്ഷം; പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളം തൂത്തുവാരാനുള്ള ആക്ഷൻ പ്ലാൻ; രാഷ്ട്രീയ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത് ജോസ് കെ മാണിയും; ലക്ഷ്യം ജോസഫിനെ തകർത്തെറിയുക

സ്വന്തം ലേഖകൻ കോട്ടയം: 20 -20 പിടിക്കാൻ ആക്ഷൻ പ്ലാനുമായി ഇടതുപക്ഷം. പാർലമെൻറ് തിരെഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും പിടിച്ചെടുക്കാൻ ആക്ഷന്‍ പ്ലാന്‍. കോണ്‍ഗ്രസിലെ അസംതൃപ്തരില്‍ ചിലര്‍ എന്‍സിപിയിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. ഈ തന്ത്രം കോട്ടയത്തും തുടരാനാണ് നീക്കം. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമാകും ഈ ഓര്‍പ്പറേഷന് നേതൃത്വം നല്‍കുക. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളേയും ഇടതുപക്ഷത്തേക്ക് അടുപ്പിക്കാന്‍ ശക്തമായ നീക്കം ജോസ് കെ മാണി നടത്തും. കേരളാ കോണ്‍ഗ്രസ് എമ്മിനെ കൂടുതല്‍ ശക്തമാക്കുന്ന തരത്തിലാകും ഇടപെടല്‍. ഭരണത്തിന്റെ പിന്‍ബലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നു നേതാക്കളെ […]

യുഡിഎഫിന് തലവേദനയായ് കുട്ടനാട് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം

സ്വന്തം ലേഖകൻ ആലപ്പുഴ : കുട്ടനാട് സീറ്റിൽ വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് തലവേദനയായി വീണ്ടും കേരള കോൺഗ്രസ് പ്രതിസന്ധിയിലേക്ക്. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു പറയുമ്പോൾ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.ജെ ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതോടെ കുട്ടനാട് സീറ്റിൻറെ കാര്യത്തിൽ വലിയ പ്രശ്‌നങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്്. കേരള കോൺഗ്രസിലെ തർക്കം തുടർന്നാൽ സീറ്റ് തങ്ങൾ ഏറ്റെടുക്കുമെന്ന കോൺഗ്രസിൻറെ മുന്നറിയിപ്പിനെ വകവയ്ക്കാതെയാണ് ജോസഫ്-ജോസ് കെ.മാണി വിഭാഗങ്ങൾ കൊമ്പ്‌കോർക്കുന്നത്. സീറ്റ് കോൺഗ്രസിന് […]

രണ്ടിലയുടെ അവകാശി ജോസോ ജോസഫോ..? കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വാദം ജനുവരി പതിമൂന്നിന്

സ്വന്തം ലേഖിക കോട്ടയം : കേരള കോൺഗ്രസിന്റെ അഭിമാന പ്രശ്‌നമായി മാറിയ രണ്ടിലയുടെ അവകാശി ജോസ് കെ മാണിയോ പി.ജെ ജോസഫോ എന്ന് ജനുവരിയിലറിയാം. രണ്ടില ചിഹ്നത്തിന് അവകാശി പി.ജെ. ജോസഫോ ജോസ് കെ. മാണിയോ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 13ന് അന്തിമ വാദം തുടങ്ങും. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകൾ അവതരിപ്പിച്ചാൽ കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. എന്നാൽ തെരെഞ്ഞെടുപ്പ് വിധി അനുകൂലം ആകുമെന്ന പ്രതീക്ഷയിലാണ് ജോസ് – ജോസഫ് വിഭാഗം. ഇതുവരെയുണ്ടായ കോടതി വിധികൾ പോലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലും വിധി […]

പൗരത്വ ഭേദഗതി ബിൽ ജനകീയ പ്രതിരോധത്തിൽ ഇല്ലാതാകും : പി.ജെ ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: പൗരത്വ ഭേദഗതി ബിൽ ജനകീയ പ്രതിരോധത്തിൽ ഇല്ലാതെയാകുമെന്ന് പി.ജെ ജോസഫ് അഭിപ്രായപ്പെട്ടു.1949 നവംമ്പർ 29 ന് അഗീകരിക്കപ്പെട്ട ഭരണഘടനയിൽ, ജനാധിപത്യം, സോഷ്യലിസം മതേതരത്വം എന്നിവ അടിസ്ഥാന പ്രമാണങ്ങളാൽ അധിഷ്ടിതമാണെന്ന് പറയുന്നുണ്ട്. ജനാധിപത്ത്യത്തെ കശാപ്പ് ചെയ്യുന്നതിനായി ഇന്ത്യൻ ജനതക്ക് മേൽ ജാതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി ബില്ല് ജനകിയ പ്രധിരോധത്തിന് മുമ്പിൽ ഇല്ലാതാകുംമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. കോട്ടയം ഗാന്ധി സ്വകയറിൽ വച്ച് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമലയുടെ നേതൃത്വത്തിൽ […]

പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു- ജോസ് കെ.മാണി

  സ്വന്തം ലേഖകൻ കോട്ടയം : പി.ജെ.ജോസഫ് വഞ്ചിക്കുന്നതു കേരളാ കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെ തന്നെയാണെന്നു കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി.കേരളാ കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയർമാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്സെൻസല്ല എന്നും കൺസെൻസസ് എന്നു പറയുന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നും ഇടുക്കി ജില്ലാ കോടതി വിധിയിൽ പറഞ്ഞിരിക്കുന്നതു പി.ജെ. ജോസഫ് ബോധപൂർവം മറച്ചു വച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന യാതൊരു പ്രവർത്തനവും നടത്തരുതെന്നു യുഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ഞങ്ങൾ ജോസഫിന്റെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നല്കാതിരുന്നത്-ജോസ് കെ.മാണി […]

കേരള കോൺഗ്രസ്സ് അധികാര തർക്കവിഷയത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണ് , കട്ടപ്പന സബ്‌കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകും ; ജോസ്.കെ.മാണി

  സ്വന്തം ലേഖിക കോട്ടയം: കേരള കോൺഗ്രസിലെ അധികാര തർക്ക വിഷയത്തിൽ കട്ടപ്പന സബ്‌കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ജോസ് കെ.മാണി എം.പി. ഏതാണ് യഥാർഥ കേരളാ കോൺഗ്രസ് എന്ന തർക്കത്തിൽ അന്തിമ തീരുമാനം പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്റെ അന്തിമ തീരുമാനം വന്നതിനു ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ജോസ് കെ. മാണി പറഞ്ഞു. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടിയിലെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരുമെന്നാണ് കട്ടപ്പന സബ്‌കോടതി വിധിച്ചത്. ജോസ് കെ. മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ കോടതി […]

‘രണ്ടില’ ജോസ് ടോമിന് നൽകരുത് ; തെരഞ്ഞടുപ്പ് കമ്മീഷന് ജോസഫിന്റെ കത്ത്

സ്വന്തം ലേഖിക കോട്ടയം: ‘പാലാ’യിൽ പി ജെ ജോസഫിൻറെ പൂഴിക്കടകൻ. അവസാനനിമിഷം വിമത സ്ഥാനാർത്ഥിയെ ഇറക്കിയതിന് പിന്നാലെയാണ് ജോസഫ്, യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം നൽകരുതെന്ന് കത്ത് നൽകിയത്. അസിസ്റ്റൻറ് വരണാധികാരിക്കാണ് ജോസഫ് കത്ത് നൽകിയിരിക്കുന്നത്. ജോസ് കെ മാണിയുടെ പക്ഷത്ത് നിന്ന് സ്റ്റീഫൻ ജോർജ് രണ്ടിലച്ചിഹ്നം ജോസ് ടോമിന് ‘രണ്ടില’ ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതിന് പിന്നാലെയാണ് കൊടുക്കരുതെന്നാവശ്യപ്പെട്ട് ജോസഫിൻറെ കത്ത്. തെങ്ങ്, ടെലിവിഷൻ, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളാണ് ജോസഫിൻറെ ഡമ്മി-കം-വിമത സ്ഥാനാർത്ഥിയായ ജോസഫ് കണ്ടത്തിൽ ആവശ്യപ്പെട്ടത്. ‘രണ്ടില’ച്ചിഹ്നം അനുവദിക്കാനുള്ള […]

രണ്ടില ചോദിച്ചിട്ട് തന്നില്ലെന്നു ജോസ് കെ മാണി ; തന്റെ നേതൃത്വം അംഗീകരിച്ചാൽ തരാമെന്ന് പി ജെ ജോസഫ്

സ്വന്തം ലേഖിക പാലാ: ജോസ് കെ മാണി പക്ഷം തൻറെ നേതൃത്വം അംഗീകരിച്ചാൽ പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം നൽകാമെന്ന നിലപാടിലുറച്ച് കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. ജോസ് പക്ഷം വേണ്ട വിധത്തിൽ തന്നോട് ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജോസഫ് പറയുന്നത്. യുഡിഎഫ് നേതാക്കളടക്കം ആവശ്യപ്പെട്ടിട്ടും രണ്ടില ചിഹ്നം ലഭിക്കാത്തതിൽ വേദനയുണ്ടെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്. 32 വർഷമായി പാലായിലെ ജനങ്ങൾ കെ എം മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് നൽകില്ലെന്ന് […]