video
play-sharp-fill

കോട്ടയം ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ റോസന്മ ജോൺ അന്തരിച്ചു

കോട്ടയം : ഈരയിൽ കടവ് പെല്ലിശ്ശേരിയിൽ പരേതനായ ജോൺ പെല്ലിശ്ശേരിയുടെ ഭാര്യ റോസന്മ ജോൺ (78 സുബി ഹോസ്റ്റൽ / പയസ്സ് കോളേജ് ) അന്തരിച്ചു. സംസ്കാരം പിന്നീട് മക്കൾ – സുബി (ഓസ്ട്രേലിയ), സുനി (കു വൈറ്റ്), സുമി (ക്യാനഡ) മരുമക്കൾ – സോജൻ (കുറുമ്പനാട് ), സ്കറിയാച്ചൻ (പായിപ്പാട്), റെലിക്സ്‌ (പാല)

മുണ്ടക്കയത്തെ ആദ്യകാല ഓട്ടോ ഡ്രൈവർ ഡയാനാ ബേബി ചേട്ടൻ നിര്യാതനായി

മുണ്ടക്കയം : മുണ്ടക്കയത്തെ ആദ്യകാല ഓട്ടോ ഡ്രൈവറായ ഡയാന ബേബി ( ബേബി ചേട്ടൻ ) നിര്യാതനായി. 1975 – 80 കാലഘട്ടത്തിൽ മുണ്ടക്കയത്തെ ഗ്രാമ വീഥികളിലേക്ക് ഓട്ടോ എത്തിച്ചത് ബേബിചേട്ടനായിരുന്നു. അന്നുമുതൽ നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിട്ടു നിന്നെയാൾ. ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവൻ. ഡയാന ബേബി ചേട്ടന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് നാടും നാട്ടുകാരും. ഭാര്യ : സരള, മക്കൾ : ശ്രീരാജ്, ശ്രീജ സംസ്കാരം നാളെ

പനച്ചിക്കാട് ക്ഷേത്ര ജീവനക്കാരൻ കലാഭവനിൽ മധു നിര്യാതനായി

കോട്ടയം: പനച്ചിക്കാട് ദേവസ്വം ജീവനക്കാരൻ കലാഭവനിൽ മധുസൂദനൻ നായർ(62) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: ബീനാകുമാരി , മക്കൾ: ശ്രീ കല,കവിത. മരുമക്കൾ: ഓമനക്കുട്ടൻ,അരുൺ കുമാർ.

ജാനകി നിര്യാതയായി

സ്വന്തം ലേഖകൻ  വൈക്കം: ചെമ്മനാകരി പടന്നയിൽ വീട്ടിൽ പരേതനായ ഇട്ടിയുടെ ഭാര്യ – ജാനകി(96) നിര്യാതയായി. മക്കൾ – പരേതനായ പവിത്രൻ, ദേവകി, ലീല, മഹിള, കൈരളി, പി.ഷൺമുഖൻ. (ഗാന്ധി നാഗർ മാധ്യമം ലേഖകൻ, കേരള ജേർണ്ണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി).മരുമക്കൾ – വിലാസിനി, കൃഷ്ണൻ, പരേതനായ ചക്രൻ, കമലാസനൻ, കനകമ്മ. സംസ്ക്കാരം നടത്തി.    

കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു

സ്വന്തം ലേഖകൻ  കോട്ടയം : കാണക്കാരി പഞ്ചായത്ത് മെമ്പറും മുൻ പ്രസിഡൻ്റുമായ ബിനോയി പി ചെറിയാൻ (44) അന്തരിച്ചു. കോവിഡാനന്തര ചികിത്സകൾക്കായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറച്ച് ദിവസമായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് രാവിലെ 9.30 യോടെയായിരുന്നു അന്ത്യം. കാണക്കാരി പഞ്ചായത്ത് 9-ാം വാർഡ് മെമ്പറാണ് ബിനോയി. കാണക്കാരി പാലവേലിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രത്നഗിരി സെൻ്റ്.തോമസ് പള്ളിയിൽ നടക്കും.

ചെല്ലമ്മ നിര്യാതയായി

സ്വന്തം ലേഖകന്‍ കൊടുങ്ങൂര്‍: പടിപ്പുരയ്ക്കല്‍ പരേതനായ വാസുവിന്റെ ഭാര്യ ചെല്ലമ്മ(86) നിര്യാതയായി. പരേത മണലേല്‍ കുടുംബാംഗമാണ്. മകള്‍: ബിന്ദു. മരുമകന്‍: പരേതനായ സുരേഷ്. ചെറുമക്കള്‍: സൂര്യ, അരുണ്‍. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍.

തങ്കമ്മ നിര്യാതയായി

സ്വന്തം ലേഖകന്‍ തിരുവാര്‍പ്പ്: താഴത്തറുപത് വേലായുധന്റെ ഭാര്യ തങ്കമ്മ(72) നിര്യാതയായി. മക്കള്‍: ജോഷി, സുനി. മരുമക്കള്‍: മഞ്ജു, ഷീജ. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്.

എൽമെക് ഏജൻസീസ് ഉടമ അനീഷ് കുര്യൻ നിര്യാതനായി

  സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രീറോഡിലെ എൽമെക് ഏജൻസീസ് (മോട്ടോർ കട) ഉടമ മൂലേടം കീടങ്കുറ്റിയിൽ അനീഷ് കുര്യൻ(45) നിര്യാതനായി. കോവിഡ് ബാധിതനായി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു.

റെജി മാത്യു നിര്യാതനായി

സ്വന്തം ലേഖകൻ   ആർപ്പൂക്കര:കൊല്ലംപറമ്പിൽ മാത്യുവിന്റെയും ത്രേസ്യാമ്മയുടെയും മകൻ റെജി മാത്യു (53)നിര്യാതനായി. ഭാര്യ കുറുമുള്ളൂർ കുമാരമംഗലം കുടുംബാംഗം സിൽവി(വിസിബ് മൈക്രോഫിനാൻസ്, ആർപ്പൂക്കര). മക്കൾ:ആഷ്‌ബി(അയർലൻഡ്)ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി, ആന്ധ്രാപ്രദേശ്) സഹോദരങ്ങൾ:തങ്കമ്മ ജേക്കബ് നടയ്ക്കൽ അതിരമ്പുഴ, തങ്കച്ചൻ കൊല്ലംപറമ്പിൽ, ആർപ്പൂക്കര, മോളി ജോസ് വാളംപറമ്പിൽ കുമരകം, വത്സമ്മ സണ്ണി മംഗലത്തു വില്ലൂന്നി, മേരി ജോസഫ് അറയ്ക്കപ്പറമ്പിൽ, പരേതനായ അച്ചു കൊല്ലംപറമ്പിൽ ആർപ്പൂക്കര. സംസ്‍കാരം പിന്നീട്.

മാധ്യമപ്രവർത്തകൻ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു 

  സ്വന്തം ലേഖകൻ   കൊച്ചി: മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് (41) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.   ഇന്ന് പുലർച്ചെ 2 ന് ഹ്യദയാഘാതത്തെ തുടർന്ന് ആണ് മരണം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.   നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ .