play-sharp-fill

രാജ്യത്ത് പുതുതായി 157 സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ ..! പുതിയ കോളേജുകൾ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി…! കേരളത്തിന് നിരാശ

സ്വന്തം ലേഖകൻ ന്യൂഡൽഹി :രാജ്യത്ത് 157 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള മെഡിക്കല്‍ കോളജുകളോട് അനുബന്ധമായിയാണ് നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുകയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ കോളേജുകൾ . കര്‍ണാടകയില്‍ നാല്, തമിഴ്നാട്ടില്‍ 11, യുപിയില്‍ 27, രാജസ്ഥാനില്‍ 23 കോളജുകള്‍ വീതവും അനുവദിച്ചിട്ടുണ്ട്. 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളജുകള്‍ സ്ഥാപിക്കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ കേരളത്തിന് ഒരു കോളജ് പോലും അനുവദിച്ചിട്ടില്ല. […]

ബജറ്റ്: നഴ്‌സിങ് കോളജുകള്‍ക്കായി ഈ വര്‍ഷം 20 കോടി, സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നവരാണ്. യോഗ്യതയുള്ള നഴ്‌സുമാരുടെ ആവശ്യകത വര്‍ധിപ്പിക്കണം. ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 75 ആശുപത്രികളില്‍ സഹകരണ സ്ഥാപനങ്ങളുടെയും ഷീമാറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലാണ് ഇവ ആരംഭിക്കുന്നത്. ഇതിനായി 20 കോടി ഈ വര്‍ഷം ധനവകുപ്പ് വകയിരുത്തി.