‘എനിക്ക് തെറ്റുപറ്റി, നിന്നോട് തെറ്റ് ചെയ്തു’! ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ
സ്വന്തം ലേഖകൻ റിയോ: ഗർഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാർഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്ബോളർ നെയ്മർ ജൂനിയർ ഇൻസ്റ്റഗ്രാമിലൂടെയാണ് കാമുകി ബ്രൂണ ബിയാൻകാർഡിയോട് താരം ക്ഷമ ചോദിച്ചത്.നീണ്ട ഒരു കുറിപ്പാണ് നെയ്മർ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാമുകിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ‘എനിക്ക് തെറ്റുപറ്റി, നിന്നോട് തെറ്റ് ചെയ്തു. എല്ലാ ദിവസവും മൈതാനത്തും പുറത്തും എനിക്ക് തെറ്റ് പറ്റാറുണ്ട് എന്ന് സമ്മതിക്കുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ കുടുംബവും സുഹൃത്തുക്കളുമായുള്ള അടുപ്പം കൊണ്ട് വീട്ടില്‍ പരിഹരിക്കേണ്ടതാണ്. ബ്രൂണ, എന്റെ […]