play-sharp-fill

മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു..! ബാലനീതി വകുപ്പ് ചുമത്തി കേസ്..! കുഞ്ഞിനെ വാങ്ങിയ സ്ത്രീയും കേസില്‍ പ്രതി..! അമ്മയ്ക്കായി പൊലീസ് തിരച്ചില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പണത്തിനായി തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെ ബാലനീതി വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയും കേസില്‍ പ്രതിയാണ്. അമ്മയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് പ്രസവിച്ച് നാലാം ദിവസം കൈമാറിയത്. ഏഴാം മാസമാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണെന്ന് പൊലീസ് […]

12 ​ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഭർത്താവിനും ഭർതൃ മാതാവിനും എതിരെ യുവതിയുടെ പരാതി; കേസ്

നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. 12 ​ദിവസം പ്രായമുള്ള കുഞ്ഞിനെ കടത്തിക്കൊണ്ടു പോയെന്ന് കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. മലപ്പുറം മങ്കട സ്വദേശിനിയാണ് ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ പരാതി നൽകിയത്. പൂളക്കടവ് സ്വദേശി ആദില്‍, മാതാവ് സാക്കിറ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബം​ഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടെ ബത്തേരിയിൽ വച്ച് കുഞ്ഞിനെ കണ്ടെത്തി. കുടുംബ വഴക്കിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.