മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു..! ബാലനീതി വകുപ്പ് ചുമത്തി കേസ്..!  കുഞ്ഞിനെ വാങ്ങിയ സ്ത്രീയും കേസില്‍ പ്രതി..! അമ്മയ്ക്കായി പൊലീസ് തിരച്ചില്‍

മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു..! ബാലനീതി വകുപ്പ് ചുമത്തി കേസ്..! കുഞ്ഞിനെ വാങ്ങിയ സ്ത്രീയും കേസില്‍ പ്രതി..! അമ്മയ്ക്കായി പൊലീസ് തിരച്ചില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പണത്തിനായി തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ് കേസെടുത്തു. കോടതി അനുമതിയോടെ ബാലനീതി വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയും കേസില്‍ പ്രതിയാണ്. അമ്മയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്കാണ് പ്രസവിച്ച് നാലാം ദിവസം കൈമാറിയത്. ഏഴാം മാസമാണ് കുഞ്ഞിന്റെ അമ്മയായ പൊഴിയൂര്‍ സ്വദേശി തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആ സമയത്ത് തന്നെ ആശുപത്രിയില്‍ നല്‍കിയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയുടെ വിലാസമാണെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ ഏഴിനാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ആശുപത്രിയില്‍ വെച്ചു തന്നെ കുഞ്ഞിനെ കൈമാറിയെന്നാണ് വാങ്ങിയ കരമന സ്വദേശിയായ സ്ത്രീ പറയുന്നത്. പല തവണയായി മൂന്നു ലക്ഷം രൂപ പ്രതിഫലമായി നല്‍കിയെന്നും ഇവര്‍ പറയുന്നു.

Tags :