തനിക്ക് വരുമാനമൊന്നുമില്ല, സ്വന്തമായുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളും എട്ട് കേസുകളും മാത്രമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസ് ; ഭാര്യ വീണയ്ക്ക് കോടികളുടെ സ്വത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : തനിക്ക് വരുമാനമൊന്നുമില്ല, സ്വന്തമായുള്ളത് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളും എട്ട് കേസുകളുമാണെന്നും ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ മുഹമ്മദ് നിയാസ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്രിക സമർപ്പണത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തന്റെ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. തനിക്ക് വരുമാനമൊന്നുമില്ലെന്നാണ് റിയാസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. വരുമാനമൊന്നുമില്ലാത്ത റിയാസിന് സ്വന്തമായുള്ളത് 25,10,645 രൂപയുടെ സ്വത്ത് പിന്തുടർച്ചയായി കിട്ടിയതാണ് 24,35,000 രൂപയുടെ സ്വത്തുക്കളാണെന്നാണ് റിയാസ് പറയുന്നത്. ഒപ്പം, റിയാസിന് വിവിധ ബാങ്കുകളിലായി 75,645 രൂപ നിക്ഷേപമുണ്ട്. കോട്ടുളി വില്ലേജിൽ റിയാസിന് പാരമ്പര്യമായി ലഭിച്ച 15.50 ലക്ഷം രൂപ […]

ഞങ്ങൾ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ തയ്യാറാണ്, നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യാൻ തയ്യാറാകുക : പ്രധാനമന്ത്രിയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വൈറസ് ഭീഷണിയുടെ ഇരുട്ട് മാറ്റാൻ ഏപ്രിൽ അഞ്ചിന് ജനങ്ങൾ വെളിച്ചം തെളിക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ ആഹ്വാനെത്ത പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ശാസ്ത്രബോധത്തിനെതിരായ കാഴ്ചപ്പാടുകൾ സർക്കാർ സംവിധാനങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിനുത്തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് റിയാസ് രംഗത്ത് എത്തിയിരിക്കുന്നത്. മുഹമ്മദ് നിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം […]