സിനിമയിൽ പുതിയ ഇന്നിംഗ്സിന് തുടക്കമിട്ട് ധോണി;ധോണി എന്‍റര്‍ടെയ്മെന്‍റിന്‍റെ കീഴിൽ നിര്‍മ്മിക്കുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

സ്വന്തം ലേഖകൻ ചെന്നൈ:സിനിമ മേഖലയിൽ ചുവടുവെക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. എം എസ് ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു.ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് ചിത്രത്തിന്‍റെ പേര്. 2022 ഒക്ടോബറിലാണ് സിനിമ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച്‌ എംഎസ് ധോണി പ്രഖ്യാപനം നടത്തിയത്. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. 2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. […]

തലൈലാമയായി മഹേന്ദ്രസിംഗ് ധോണി; താരത്തിന്റെ പുതിയ ലുക്ക് വൈറല്‍

സ്വന്തം ലേഖകന്‍ കൊച്ചി: ഈ വര്‍ഷത്തെ ഐ പി എല്‍ ക്രിക്കറ്റ് പോരാട്ടം അടുത്ത മാസം തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഐ പി എല്ലിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ച പരസ്യത്തിനായാണ് ധോണി തല മൊട്ടയടിച്ചത്. മേക്ക് ഓവറുകളിലൂടെ ട്രെന്‍ഡ് സെറ്റ് ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള ധോണി മൊട്ടത്തലയനായ ഒരു യോഗിയുടെ വേഷത്തിലാണ് ഇത്തവണ ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. താരത്തിന്റെ പുതിയ ലുക്കിനെ […]