സഹപാഠിയായ വിദ്യാര്‍ത്ഥിനിയ്‌ക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം ; പെണ്‍കുട്ടിയുടെ കൂടെ നടന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചു: ആളുമാറിയാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞതിന് പിന്നാലെ കേസൊതുക്കി തീര്‍ക്കാനും ശ്രമം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: പാനൂരില്‍ സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നുപോയെന്ന് ആരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് നേരെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ക്രൂരമര്‍ദ്ദനം.പാനൂര്‍ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവറായ ജിനീഷാണ് മൊകേരി രാജീവ് ഗാന്ധി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടയിലാണ് വിദ്യാര്‍ത്ഥിയെ ജിനീഷ് തല്ലിയത്. വിദ്യാര്‍ത്ഥിയെ തല്ലുന്നത് പ്രദേശവാസികളുടെ മുന്നില്‍ വച്ചായിരുന്നെങ്കിലും ആദ്യം ആരും അത് തടയാന്‍ ശ്രമിച്ചില്ല. കുറച്ച് സമയത്തിന് […]

ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പോയ യുവാവിന്റെ നേരെ സദാചാര ആക്രമണം നടത്തിയ സംഭവം : മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയുമായി ഇരുചക്രവാഹനത്തിൽ പോയ യുവാവിന് നേരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.രായമംഗലം സ്വദേശികളായ കിരൺ, കണ്ണൻ, ജോബി എന്നിവർക്കെതിരെയാണ് കുറുപ്പംപ്പടി പൊലീസ് കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂർ രായമംഗലം പീച്ചനാംമുകളിൽ വാടകക്ക് താമസിക്കുന്ന പുത്തൻവീട്ടിൽ ശ്രീജേഷിനാണ് മർദനമേറ്റത്. ക്രിമിനൽ നടപടി നിയമം 323, 324, 308, 34 വകുപ്പുകൾ പ്രകാരംമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കഴിഞ്ഞ 16ാം തീയതി രാത്രി പതിനൊന്നേകാലോടെയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം […]

ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്, അതിന് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു.നടപടിയെടുക്കണം സർ ; സദാചാരക്കാർക്കും പിങ്ക് പൊലീസിനുമെതിരെ പരാതിയുമായി വിദ്യാർത്ഥി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഞാൻ സംസാരിച്ചത് എന്റെ സുഹൃത്തിനോടാണ്. അതിനാണ് ഭീഷണിപ്പെടുത്തി അശ്ലീലം പറഞ്ഞ് വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. സദാചാരക്കാർക്കെതിരെ പരാതിയുമായി വിദ്യാർത്ഥി. സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ ട്രിപ്പ് പോകാൻ കാത്തു കിടന്ന ബസിന്റെ പിന്നിലെ സീറ്റിൽ ഒരുമിച്ചിരുന്ന് സംസാരിച്ചതിന്റെ പേരിൽ ബസ് ജീവനക്കാരും പിങ്ക് പൊലീസും ചേർന്ന് സദാചാര പൊലീസ് കളിക്കുകയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വീഡിയോയിൽ ഉൾപ്പെട്ടിരിക്കുന്ന ആൺകുട്ടിയുടെ പരാതി പ്രകാരമാണ് പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്ടർ കേസ് […]

യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവം ; അഞ്ചുപേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശംഖുമുഖം ബീച്ചിൽ വച്ച് യുവതിയും സുഹൃത്തുക്കളും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടലിനെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരിൽ നിന്നും മോശം അനുഭവമുണ്ടായതായി പരാതിക്കാരിയായ ശ്രീലക്ഷ്മി അറയ്ക്കൽ പറഞ്ഞു. ‘പൊതുഇടം എന്റേതും’ എന്ന ബോധവത്കരണവുമായി സർക്കാർ നൈറ്റ് വാക്ക് സംഘടിപ്പിച്ചതിന്റെ പതിനൊന്നാം ദിവസമാണ് ശ്രീലക്ഷ്മിക്കും സുഹൃത്തുക്കൾക്കും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്നത്. ശംഖുമുഖം ബീച്ചിൽ രാത്രി പതിനൊന്നരക്ക് ഇരുന്നതാണ് പ്രകോപന കാരണം. പരാതി നൽകാൻ വലിയതുറ […]