‘ജിം കെനി’യായി മോഹന്‍ലാല്‍; സംവിധാനം ചെയ്യാനിരിക്കുന്ന വലിയ ചിത്രത്തെക്കുറിച്ച്‌ ഭദ്രന്‍

സ്വന്തം ലേഖകൻ താന്‍ പുതിയതായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും പറയുകയാണ് ഭദ്രന്‍. താന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് ഭദ്രന്‍ പറയുന്നു. വലിയ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. ജൂതന്‍ എന്ന സ്ക്രിപ്റ്റ് റെഡിയാണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരു സിനിമയും ഉടന്‍ സംഭവിക്കും. ജിം കെനി എന്നാണ് അതില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ശക്തമായ കഥാപാത്രങ്ങളുള്ള ഒരു റോഡ് മൂവി ആണത്, മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു. ഈ […]

ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ മെട്രോ മാമൻ ശ്രീധരൻ മുഖ്യമന്ത്രി, കെ.സുരേന്ദ്രൻ ആഭ്യന്തര മന്ത്രി ; ജോർജുകുട്ടി പശുവിനെ കൊന്ന കേസ് കുത്തിപ്പൊക്കുന്നു : അറസ്റ്റ് ചെയ്യാൻ നേരം മോഹൻലാൽ ബി.ജെ.പിയിൽ ചേരും കേസിൽ മാപ്പുസാക്ഷിയാകും : സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായി ദൃശ്യം 3

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒ.ടി.ടി ഫ്‌ളാറ്റ്‌ഫോമിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം സിനിമാ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ദൃശ്യം 2. ദൃശ്യത്തിലെ രാഷ്ട്രീയ ചർച്ചകൾ. എങ്ങനെയാകും മൂന്നാം ഭാഗമെന്ന് വിശദീകരിച്ച് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന സൈബർ സഖാക്കൾ. എല്ലാം ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് പറയുന്ന മറുവിഭാഗം,ജോർജ്ജുകുട്ടിയുടെ തെളിവ് നശിപ്പിക്കൽ തുടങ്ങി എല്ലാ സീനുകളും സോഷ്യൽ മീഡിയയിൽ ട ട്രോളുകളായി എത്തുന്നുണ്ട്. ദൃശ്യം സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന് വ്യക്തമാക്കി നിർമ്മാതാവ് ആന്റണി പെരുമ്ബാവൂർ രംഗത്തു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചായായി […]