തമിഴ്നാടിനെ ഭീതിയിലാക്കി അരിക്കൊമ്പൻ..!! വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി..!! കൃഷി നശിപ്പിക്കാൻ ശ്രമം..! മഴ മേഘങ്ങൾ കാരണം സിഗ്നൽ ലഭിക്കുന്നില്ല

സ്വന്തം ലേഖകൻ തൊടുപുഴ: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഇന്നലെ രാത്രിയാണ് ആന തമിഴ്നാട് അതിർത്തി മേഖലയായ ഹൈവേഡ് ഡാമിന് സമീപം ഇറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. പ്രദേശവാസികളെ ഒന്നടങ്കം ഭീതിയിലാക്കുകയാണ് അരിക്കൊമ്പൻ. ‌ തമിഴ്നാട് വന മേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നില്ല. തമിഴ്നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ പലതവണയാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഈ […]

അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി…! വിദഗ്ധ സമിതി നിര്‍ദേശം യുക്തിസഹം;. ഹര്‍ജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. അരിക്കൊമ്പന്റെ കാടുമാറ്റവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹര്‍ജി സുപ്രീംകോടതി തള്ളി. കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത് ആരാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. വിദഗ്ധ സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് വിദഗ്ധസമിതിയെ സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കിയ ചീഫ് ജസ്റ്റിസ്, വനംവകുപ്പിന്റെ ഉന്നതരും സമിതിയില്‍ ഉള്ളകാര്യം ചൂണ്ടിക്കാണിച്ചു. […]

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ..! ഹർത്താൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ

സ്വന്തം ലേഖകൻ പാലക്കാട്:അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ.രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് പഞ്ചായത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. മുതലമടയിൽ ഇന്ന് ചേർന്ന സർവകക്ഷിയോ​ഗത്തിന്റേതാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്കു മാറ്റാനാണ് കോടതി ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കെ ബാബു എംഎൽഎയുടെ നേതൃത്വത്തിൽ കൊല്ലങ്കോടും, യുഡിഎഫ് ഭരിക്കുന്ന മുതലമട പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുതലമടയിലും ആണ് സർവ്വകക്ഷി യോഗം നടത്തിയത്. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയും, വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് […]

ഇടുക്കിയിൽ ഹർത്താൽ പുരോഗമിക്കുന്നു;ദേശീയ പാതയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു

സ്വന്തം ലേഖകൻ ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നു. പ​ത്ത് പഞ്ചായത്തുകളിലാണ് ഹ​ര്‍​ത്താ​ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചി​ന്ന​ക്ക​നാ​ല്‍, പെ​രി​യ​ക​നാ​ല്‍ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ സ​മ​ര​ക്കാ​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യാ​ണ്. കൊച്ചി-ധനുഷ്കോടി ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം പ​ല​യി​ട​ത്തും സ​മ​ര​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ര്‍ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. നാ​ട് വി​റ​പ്പി​ക്കു​ന്ന കാ​ട്ടാ​ന അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി ഹൈ​ക്കോ​ട​തി വി​ല​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ല്‍. രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ ഹ​ര്‍​ത്താ​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ തു​ട​രും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ പ​രി​ഗ​ണി​ച്ച് രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, ബൈ​സ​ണ്‍​വാ​ലി […]