വീട്ടിൽ വഴക്കിട്ടിറങ്ങിയ കോട്ടയം മാഞ്ഞൂർ സ്വദേശിയായ പതിനേഴുകാരൻ റെയില്‍വേ ട്രാക്കിലൂടെ നടന്നത് 50 കിലോമീറ്റർ: വീട് വിട്ടത് പഠിക്കാന്‍ പറഞ്ഞതിന്: തിരുവല്ലയിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായി

സ്വന്തം ലേഖകന്‍ കുറുപ്പന്തറ: പഠിക്കാന്‍ പറഞ്ഞതിന് രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥി റെയില്‍വേ ട്രാക്കിലൂടെ 50 കിലോമീറ്റര്‍ നടന്ന് എത്തിയത് തിരുവല്ലയില്‍. വീട്ടിലിരുന്ന് പഠിക്കാന്‍ പറഞ്ഞതിന് കോട്ടയം മാഞ്ഞൂര്‍ സ്വദേശിയായ 17കാരനാണ് രക്ഷിതാക്കളോട് പിണങ്ങി വീടു വിട്ടിറങ്ങിയത്. വീട് വിട്ടിറങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്ന വിദ്യാര്‍ത്ഥി തിരുവല്ലയില്‍ വെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പൊലീസ് പിടിയിലായ വിദ്യാര്‍ത്ഥിയെ പൊലീസ് ഉദ്യോഗസ്ഥര്‍ തിരികെ വീട്ടില്‍ എത്തിച്ചു. ഇക്കഴിഞ്ഞ 30നു രാത്രി പത്തരയോടെയാണ് കുട്ടി മാതാപിതാക്കളോട് പിണങ്ങി വീടുവിട്ട് ഇറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങിയ കുട്ടി നടന്ന് കുറുപ്പന്തറ റെയില്‍വേ […]

പത്തനംതിട്ടയിൽ നിന്നും കാണാതായ ആറാംക്ലാസുകാരനെ മാവേലിക്കരയിൽ നിന്നും കണ്ടെത്തി ; കുട്ടിയെ കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന്

സ്വന്തം ലേഖകൻ പെരുനാട്: അമ്മാവനൊപ്പം കിടന്നുറങ്ങിയപ്പോൾ കാണാതായ ആറാംക്ലാസുകാരനെ മാവേലിക്കരയിൽ നിന്നും കണ്ടെത്തി. പത്തനംതിട്ട പെരുനാട് നെടുമണ്ണിൽ നിന്നാണ് വിദ്യാർത്ഥിയെ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. രാവിലെ ഒൻപതുമണിയോടെയാണ് മെബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച സൂചനകൾ പൊലീസിന് കിട്ടിത്തുടങ്ങിയത്. തുടർന്ന് വിവരങ്ങൾ പിന്തുടർന്ന് പൊലീസ് സന്ദേശങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു. അമ്മയുടെ സഹോദരനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പുലർച്ചെ മുതലാണ് കാണാതായത്.കുട്ടി വീട്ടിൽ നിന്ന് പോയപ്പോൾ അമ്മയുടെ സഹോദരന്റെ മൊബൈൽ ഫോണുമായിട്ടാണ് പോയത്. വീട്ടിൽ നിന്ന് മാതാപിതാക്കളുടെ […]