പത്തനംതിട്ടയിൽ നിന്നും കാണാതായ ആറാംക്ലാസുകാരനെ മാവേലിക്കരയിൽ നിന്നും കണ്ടെത്തി ; കുട്ടിയെ കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന്

പത്തനംതിട്ടയിൽ നിന്നും കാണാതായ ആറാംക്ലാസുകാരനെ മാവേലിക്കരയിൽ നിന്നും കണ്ടെത്തി ; കുട്ടിയെ കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന്

സ്വന്തം ലേഖകൻ

പെരുനാട്: അമ്മാവനൊപ്പം കിടന്നുറങ്ങിയപ്പോൾ കാണാതായ ആറാംക്ലാസുകാരനെ മാവേലിക്കരയിൽ നിന്നും കണ്ടെത്തി. പത്തനംതിട്ട പെരുനാട് നെടുമണ്ണിൽ നിന്നാണ് വിദ്യാർത്ഥിയെ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

രാവിലെ ഒൻപതുമണിയോടെയാണ് മെബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച സൂചനകൾ പൊലീസിന് കിട്ടിത്തുടങ്ങിയത്. തുടർന്ന് വിവരങ്ങൾ പിന്തുടർന്ന് പൊലീസ് സന്ദേശങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മയുടെ സഹോദരനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ പുലർച്ചെ മുതലാണ് കാണാതായത്.കുട്ടി വീട്ടിൽ നിന്ന് പോയപ്പോൾ അമ്മയുടെ സഹോദരന്റെ മൊബൈൽ ഫോണുമായിട്ടാണ് പോയത്. വീട്ടിൽ നിന്ന് മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ കുട്ടി വഴിയിൽ നിന്ന് ഒരു ഇരുചക്രവാഹന യാത്രക്കാരന്റെ സഹായത്തോടെ ബസ് സ്റ്റോപ്പിൽ എത്തുകയും അവിടെ നിന്ന് സ്വകാര്യ ബസിൽ പത്തനംതിട്ടയിലേക്ക് പോവുകയും ചെയ്തു. പത്തനംതിട്ടയിൽ നിന്നാണ് മാവേലിക്കരയിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.