വെള്ളയും നീലയും കവറിലെത്തുന്ന എല്ലാ പാലും മിൽമയല്ല…! മലയാളി കണികണ്ടുണരുന്ന നന്മയിലും വ്യാജന്മാരുടെ കടന്നുകയറ്റം ; മലയാളികളുടെ അടുക്കളയിൽ മിൽമയുടെ പേരിൽ തിളയ്ക്കുന്നത് തിന്മയോ…?
സ്വന്തം ലേഖകൻ പത്തനംതിട്ട : വിപണിയിൽ മിൽമാ പാലിനും അപരന്മാർ. മലയാളികൾക്ക് ഏറെ പ്രിയങ്കരമായ മിൽമാ പാൽ വാങ്ങുമ്പോൾ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറിൽ വിപണിയിൽ എത്തുന്ന എല്ലാ പാലും മിൽമയല്ല. മിൽമയ്ക്ക് മേന്മ, മൈമ എന്നീ പേരുകളിലെല്ലാം വ്യാജൻമാരുമുണ്ട്. മിൽമാ എന്ന ഇംഗ്‌ളീഷിലുള്ള അക്ഷരങ്ങളും പശുവിന്റെ ചിത്രവും ലേഔട്ടും അതേപ്പടി കോപ്പിയടിച്ചാണ് വ്യാജൻമാർ വിപണി കീഴക്കടക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും മിൽമയാണന്ന് തോന്നുന്ന കവർ പാൽ 450 മില്ലിലിറ്ററിന് 23 രൂപ നൽകി വാങ്ങിയാണ്ി നിരവധിയാളുകൾ പെട്ടിരിക്കുന്നത്. പത്തനംതിട്ടയിൽ വ്യാപകമായി […]