play-sharp-fill

അമ്മയുടെ മരണ കാരണം ചികിത്സാ പിഴവ്; വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ മകളുടെ നിരാഹാര സമരം

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപണവുമായി കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ മകളുടെ നിരാഹാര സമരം. ആലുവ സ്വദേശി സുചിത്രയാണ് ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം നടക്കുന്നത്. മകള്‍ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട പലരെയും കണ്ടിരുന്നു. ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ […]

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്, പത്തനംതിട്ട സ്വദേശിയായ 61 കാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്

സ്വന്തം ലേഖകൻ കോട്ടയം: ഹൃദയം തുറക്കാതെ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി. രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന ശസ്ത്രക്രിയ ആണ് നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ക്രിയയ്ക്ക് വിധേയയായത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു. തകരാറിലായ അയോര്‍ട്ടിക് വാല്‍വ് […]

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിർമിച്ച സംഭവം; എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊച്ചി:എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ ജീവനക്കാരന് സസ്പെന്‍ഷന്‍. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെപ്പറ്റി മെഡിക്കല്‍ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡി.എം.ഇ. തലത്തിലുള്ള വിശദമായ അന്വേഷണത്തിന് ശേഷം ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

ഹോസ്റ്റലിലെ സമയ നിയന്ത്രണം ;ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ; സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്നമെന്ന് വനിതാ കമ്മീഷൻ. ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. അടുത്ത സിറ്റിംഗിൽ മെഡിക്കൽ കോളജ് അധികൃതരുമായി സംസാരിക്കും . ആൺ – പെൺ വിവേചനമില്ലാതെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളിൽ സമയ നിയന്ത്രണം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. പെൺകുട്ടികൾ രാത്രി 10 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണമെന്ന കർശന നിർദ്ദേശത്തിനെതിരെ ഇന്നലെ രാത്രി വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിയന്ത്രണങ്ങളില്ലെന്നും രാത്രി […]

മെഡിക്കൽ കോളെജിൽ അർബുദ മരുന്നുകൾക്ക് ക്ഷാമം ; കീമോയ്ക്ക് പകരം ഉപയോഗിക്കുന്ന ഗുളികളുടെ വിതരണം നിലച്ചിട്ട് മൂന്ന് മാസം

  സ്വന്തം ലേഖകൻ കോഴിക്കോട് :നിരവധി പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളജിൽ അർബുദത്തിനുള്ള മരുന്നുകൾക്ക് ക്ഷാമം. കീമോ തെറാപ്പിക്ക് പകരമായി ഉപയോഗിക്കുന്ന കാപ്‌സിറ്റൈബിൻ ഉൾപ്പെടെയുളള ഗുളികകളുടെ വിതരണം നിലച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. ഗുളികകൾ ലഭിക്കാതായതോടെ വൻ തുക മുടക്കി പുറമെ നിന്ന് മരുന്ന് വാങ്ങക്കേണ്ട ഗതകേടിലാണ് രോഗികൾ. കോഴിക്കോട് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ നിത്യേനെ മുന്നൂറോളം രോഗികൾ ചികിത്സയ്‌ക്കെത്തുന്നുണ്ട്. കാൻസർ രോഗികളിൽ നല്ലൊരു ശതമാനത്തിനും ഡോക്ടർമാർ നിർദ്ദേശിക്കാറുളള കാപ്‌സിറ്റൈബിൻ അടക്കമുളള ഗുളികകളുടെ വിതരണം നിലച്ചതോടെ രോഗികൾ കടുത്ത പ്രതിസന്ധിയിലാണ്. […]

മെഡിക്കൽ കോളെജിന് സമീപത്തെ കിണറിൽ നിന്നും ഒരാഴ്ച്ച പഴക്കമുളള മൃതദേഹം കണ്ടെത്തി ; പരിസരത്ത് നിന്നും കാണാതായ യുവാവിന്റേതെന്ന് സംശയം

  കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ കിണറില്‍ നിന്നും ഒരു മാസത്തിലേറെ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. മായനാട് കുന്നുമ്മല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വുഡ്‌എര്‍ത്ത് കമ്പനിയുടെ സ്ഥലത്തെ കിണറിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് കിണറിൽ നിന്നും കണ്ടെടുത്ത മൃതദേഹത്തില്‍ കാണപ്പെട്ടത്. കൂടാതെ രണ്ട് ഹവായ് ചെരുപ്പുകള്‍ കിണറിന് പുറത്ത് നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ജോലിയെടുത്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പറമ്ബില്‍ വീണു കിടക്കുന്ന നാളികേരം പെറുക്കുന്നതിനിടെയാണ് കിണറിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ശേഷം നടത്തിയ പരിശോധനയിലാണ് സമീപത്തെ കിണറ്റില്‍ […]