play-sharp-fill

ഏഷ്യാനെറ്റിന് പിന്നാലെ മീഡിയവണ്ണിന്റെയും വിലക്ക് നീക്കി കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര വാർത്താ മന്ത്രാലയം മീഡിയവണ്ണിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശനിയാഴ്ച രാവിലെ ഒൻനപതരയോടെ മീഡിയ വൺ സംപ്രേഷണം പുനരാരംഭിച്ചു. 14 മണിക്കൂറിന് ശേഷമാണ് കേന്ദ്രസർക്കാർ മാധ്യം വിലക്ക് നീക്കിയത്. അതേസമയം ഏഷ്യാനെറ്റിന്റെ വിലക്ക് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ നീക്കിയിരുന്നു. പുലർച്ചെ മൂന്നര മുതൽ എഷ്യാനെറ്റ് സംപ്രേഷണം ആരംഭിച്ചിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ വംശീയാതിക്രമം പക്ഷപാതപരമായി റിപ്പോർട്ടുചെയ്തെന്നാരോപിച്ചാണ് മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ സംപ്രേഷണത്തിന് വെള്ളിയാഴ്ച രാത്രി ഏഴര മുതൽ 48 മണിക്കൂർ കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. ചാനലിലും […]

ജനാധിപത്യവും പൗരാവകാശവും പൂത്തുലയുന്ന കാലത്താണ് ചാനലുകളുടെ സംപ്രേഷണം വിലക്കിയത് ; അടിയന്തരാവസ്ഥ കാലത്ത് പോലും കേരളത്തിൽ ഒരുപത്രവും പൂട്ടിയിട്ടില്ല ; മാധ്യമ വിലക്കിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആർ.എസ്.എസിനും ഡൽഹി പൊലീസിനുമെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്‌പ്പോൾ വാർത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. അതേസമയം ശനിയാഴ്ച പുലർച്ചെ മുതൽ എഷ്യാനെറ്റ് സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ ആണ് […]

രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്ക് : പ്രതിഷേധങ്ങൾക്ക് നേരെ തീ തുപ്പി തോക്കുകൾ : അറിയാനുള്ള അവകാശത്തെ വിലങ്ങിട്ട് തടയാനും നീക്കം ; മാധ്യമ സെൻസർഷിപ്പിലേക്ക് രാജ്യം

  തേർഡ് ഐ ബ്യൂറോ കോട്ടയം : പൗരത്വ ബില്ലിന്റെ പേരിലുള്ള പ്രക്ഷേഭങ്ങളെ നേരിടാൻ തോക്കും ലാത്തിയും നൽകി പൊലീസിനെ തെരുവിലിറക്കുന്ന കേന്ദ്രസർക്കാർ. മാധ്യമങ്ങളെ പോലും വിലങ്ങുവെച്ച് നിലയ്ക്ക് നിർത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. വെള്ളിയാഴ്ച രാവിലെ മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ റോഡിൽ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യങ്ങളെയും മാധ്യമപ്രവർത്തരെയും കൈവിലങ്ങ് വെച്ച് ജനാധിപത്യപരമായ പ്രതിക്ഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരും കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പിയും ബി.ജെ.പി അനുകൂല സർക്കാരുകളും […]