രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്ക് : പ്രതിഷേധങ്ങൾക്ക് നേരെ തീ തുപ്പി തോക്കുകൾ : അറിയാനുള്ള അവകാശത്തെ വിലങ്ങിട്ട് തടയാനും നീക്കം ; മാധ്യമ സെൻസർഷിപ്പിലേക്ക് രാജ്യം

രാജ്യം വീണ്ടും അടിയന്തരാവസ്ഥയിലേക്ക് : പ്രതിഷേധങ്ങൾക്ക് നേരെ തീ തുപ്പി തോക്കുകൾ : അറിയാനുള്ള അവകാശത്തെ വിലങ്ങിട്ട് തടയാനും നീക്കം ; മാധ്യമ സെൻസർഷിപ്പിലേക്ക് രാജ്യം

 

തേർഡ് ഐ ബ്യൂറോ

കോട്ടയം : പൗരത്വ ബില്ലിന്റെ പേരിലുള്ള പ്രക്ഷേഭങ്ങളെ നേരിടാൻ തോക്കും ലാത്തിയും നൽകി പൊലീസിനെ തെരുവിലിറക്കുന്ന കേന്ദ്രസർക്കാർ. മാധ്യമങ്ങളെ പോലും വിലങ്ങുവെച്ച് നിലയ്ക്ക് നിർത്താനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.

വെള്ളിയാഴ്ച രാവിലെ മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ റോഡിൽ തടഞ്ഞുനിർത്തി തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യങ്ങളെയും മാധ്യമപ്രവർത്തരെയും കൈവിലങ്ങ് വെച്ച് ജനാധിപത്യപരമായ പ്രതിക്ഷേധങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരും കേന്ദ്രഭരണത്തിന് നേതൃത്വം നൽകുന്ന ബി.ജെ.പിയും ബി.ജെ.പി അനുകൂല സർക്കാരുകളും സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യം നേരിടുന്ന ഗുരുതരവും അതീവ സങ്കീർണ്ണവുമായ സാഹചര്യം ജനങ്ങളുടെ മുന്നിലെത്തിക്കാനാണ് മാധ്യമങ്ങളും മാധ്യമപ്രവർത്തകരും പ്രക്ഷോഭ കേന്ദ്രങ്ങളിൽ എത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് സ്വഭാവികമാണ്. മാധ്യമ പ്രവർത്തകരെ പൊലീസും പ്രക്ഷോഭകാരികളും ആക്രമിക്കുന്ന സംഭവങ്ങൾ മുൻപും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിടുണ്ട്. എന്നാൽ മാധ്യമപ്രവർത്തകർ തങ്ങൾക്കിഷ്ടമില്ലാത്ത വാർത്ത റിപ്പോർട്ട് ചെയ്തു എന്നതിന്റെ പേരിൽ കസ്റ്റഡിയിലെടുക്കപ്പെടുന്നതും അറസ്റ്റിലാവുന്നതും ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അതിലേറെ ഭയാനകമായതാണ് രാജ്യത്തെ അറിയപ്പെടുന്ന മൂന്ന് മാധ്യമങ്ങളും ആ മാധ്യമപ്രവർത്തകരും വ്യാജന്മാരാണെന്ന പോലീസിന്റെ വാദം.

 

എഷ്യാനെറ്റ്, മാതൃഭുമി, മീഡിയാ വൺ, 24 ന്യൂസ് എന്നീ ചാനലുകളുടേതടക്കം പത്ത് റിപ്പോർന്മാരെയാണ് വ്യാജന്മാരെന്ന് മുദ്രകുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ രേഖകളും ക്യാമറയുമടക്കമുള്ളവയുമായി വെടിവെപ്പിൽ മരിച്ച ആളുകളും മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്യുന്ന ആശുപത്രിയ്ക്ക് മുൻപിൽ നിൽക്കുമ്പോഴാണ് പൊലീസിന്റെ കടന്നാക്രമണവും അറസ്റ്റും. എന്നാൽ കേരളത്തിലെ അറിയപ്പെടുന്ന പത്ത് മാധ്യമപ്രവർത്തകർ വ്യാജന്മാരാണെന്ന പൊലീസിന്റെ വാദം തൊണ്ട വിടാതെ വിഴുങ്ങിയ കർണ്ണാടകയിലെ ചില മാധ്യമങ്ങൾ സഹപ്രവർത്തകരെ ചതിയ്ക്കാൻ കൂട്ട്‌നിൽക്കുകയായിരുന്നു.

പൗരത്വ ബിൽ വിരുദ്ധ പ്രക്ഷോഭങ്ങളെ നേരിടനാവാതെ രാജ്യതലസ്ഥാനത്തടക്കം ഇന്റർനെറ്റ് സംവിധാനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്തെ പൗരന്മാരിൽ ഒരുവിഭാഗം പ്രതിക്ഷേധവുമായി തെരുവിലിറങ്ങിയപ്പോൾ അവരുമായി ചർച്ച നടത്തുവാനോ ആശങ്ക പരിഹരിക്കാനോ തയ്യാറാകാതെ തുഗ്ഗളക്കിന്റെ നയങ്ങളുമായാണ് കേന്ദ്രസർ മുന്നാട്ട് പോകുന്നത്. രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും വിലക്കയറ്റത്തിൽ നിന്നും തൊഴിലില്ലായ്മയിൽ നിന്നുമടക്കം ശ്രദ്ധ തിരിക്കാൻ കേന്ദ്രസർക്കാരിന് പൗരത്വ ബില്ലും പ്രക്ഷോഭങ്ങളും ഇപ്പോൾ സഹായകരമായി മാറിയിരിക്കുകയാണ്.

ഒരു ഒറ്റ രാജ്യമെന്ന ലക്ഷ്യത്തോടെയാണ് കാശ്മീരിലെ പ്രത്യേകപദവി എടുത്ത് കളഞ്ഞത്. ബി.ജെ.പിയും സംഘപരിവാരവും ആസാമടക്കമുള്ള സ്ഥലങ്ങളിൽ ഇന്നർലൈൻ പെർമിറ്റ് ഏർപ്പെടുത്തി രാജ്യത്തെ വീണ്ടും വേർതിരിയ്ക്കുകയാണ്. ഈ പ്രത്യേക സാഹചര്യത്തെ നേരിടാനാവാതെയാണ് കേന്ദ്രമിപ്പോൾ മാധ്യമങ്ങൾക്ക് മേൽപോലും നിയന്ത്രണം ഏർപ്പെടുത്തി അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്.