play-sharp-fill

പഠിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും പുല്ലുവില : പുനർമൂല്യ നിർണ്ണയം വഴി ജയിച്ചവരും മാർക്ക്ദാന പട്ടികയിൽ ;വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: എം. ജി സർവകലാശാലയിൽ പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും പുല്ലു വില. പുനർമൂല്യ നിർണ്ണയം വഴി ബിടെക് ജയിച്ചവരെയും മാർക്ക് ദാന പട്ടികയിൽ. ഇതോടെ എംജി സർവകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥികൾ നിയമ നടപടികളിലേക്ക് കടക്കുകയാണ്. കോതമംഗലം എംഎ കോളേജിലെയും മുവാറ്റുപുഴ സിസാറ്റിലെയും വിദ്യാർത്ഥികൾ ആണ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതിയിട്ടും പത്ത് വർഷമായി ബിടെക് ജയിക്കാനാകാതെ നിന്ന വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് നിയമവിരുദ്ധമായി നൽകിയിരുന്നു. ഈ വിദ്യാർത്ഥികൾക്കൊപ്പമാണ് പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരെയും ഉൾപ്പെടുത്തിയത്. അതേ സമയം വ്യാഴാഴ്ച ഗവർണ്ണർ സർവകലാശാല സന്ദർശിക്കുന്നുണ്ട്. […]

മാർക്ക് ദാന വിവാദം ; തീരുമാനം പുനഃ പരിശോധിക്കാൻ സർക്കാർ നിർദ്ദേശം , അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം: ബി.ടെക് വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് ദാനം ചെയ്യാൻ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് കൈക്കൊണ്ട വിവാദ തീരുമാനം പുന:പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഇതേത്തുടർന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും.ഒരു വിഷയത്തിന് തോറ്റ വിദ്യാർത്ഥികൾക്ക് അഞ്ച് മാർക്ക് അധികമോഡറേഷൻ നൽകിയ തീരുമാനം റദ്ദാക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ , അക്കാദമിക് കൗൺസിലിന് വിടാം. തിങ്കളാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കുന്നതും പ്രശ്‌നത്തിൽ ഗവർണറുടെ ഇടപെടലുണ്ടാവുമെന്നതും കണക്കിലെടുത്താണ് മാർക്ക് ദാനം പുനഃപരിശോധിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്. അധിക മോഡറേഷൻ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ […]