ആദ്യം കാണുന്ന സണ്‍ഡേസ്‌കൂള്‍ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവള്‍ വേറെ കാണും..; അമേദ്യം വയറ്റില്‍ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതിനേക്കാള്‍ അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതല്ലേ ഉചിതം?; കാലം ചെയ്തിട്ടും ചിരിക്കാനുള്ള വാക്കുകള്‍ ബാക്കിയാക്കി; ക്രിസോസ്റ്റം തിരുമേനിയുടെ തമാശകളിലേക്ക് ഒരിക്കല്‍ കൂടി

സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഫലിതം പറയുന്നത് തിരുമേനിക്ക് സ്വതസിദ്ധമായി ലഭിച്ച കഴിവാണ്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തമാശകള്‍ ഒരിക്കലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് വീണിട്ടില്ല. കേള്‍ക്കുന്നവനും കളിയാക്കലിന് പാത്രമാകുന്നവനും അത് കേട്ട് ഒരു പോലെ പൊട്ടിച്ചിരിച്ചു. വെറും തമാശക്കാരനായ തിരുമേനി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാവില്ല, മഹത്തായ ജീവിത ദര്‍ശനങ്ങളും ജീവിതാനുഭവങ്ങളും അതില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ടായിരുന്നു. ദൈവത്തിന്റെ സ്വര്‍ണ്ണ നാവിനുടമ എന്ന് വിശേഷിപ്പിക്കുന്ന തിരുമേനിയുടെ നാവ്, അക്ഷരാര്‍ത്ഥത്തില്‍ പൊന്നായിരുന്നു. ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സേവിച്ച ഒരാള്‍. പരിചയപ്പെടുന്നവര്‍ക്കെല്ലാം ഓര്‍മ്മയില്‍ ഒരു ചിരി സമ്മാനിക്കാന്‍ തിരുമേനിക്ക് കഴിഞ്ഞു. തിരുമേനി ഫലിതങ്ങളില്‍ […]

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു; ഓർമയായത്, നിർമല ജീവിതത്തിനുടമയായ ഒരു ‘സ്വർണ നാവുകാരൻ’

സ്വന്തം ലേഖകൻ   പത്തനംതിട്ട : മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.   കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ഇന്ന്‌ പുലർച്ചെ 1.15നായിരുന്നു അന്ത്യം.   2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു.   കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി […]