ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു; ഓർമയായത്, നിർമല ജീവിതത്തിനുടമയായ ഒരു ‘സ്വർണ നാവുകാരൻ’
സ്വന്തം ലേഖകൻ
പത്തനംതിട്ട : മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. ഭൗതിക ശരീരം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ.
കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 1.15നായിരുന്നു അന്ത്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പായിരുന്നു.
കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി 1918 ഏപ്രിൽ 27ന് ജനനം.
ക്രിസോസ്റ്റം എന്ന വാക്കിന്റെ അർഥം സ്വർണ നാവുകാരൻ എന്നാണ്. ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.
മാരാമൺ കൺവൻഷന്റെ 125 വർഷത്തെ ചരിത്രത്തിൽ 95 ലധികം കൺവൻഷനുകളിൽ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യമുണ്ടായി. 1954 മുതൽ 2018 വരെ തുടർച്ചയായി 65 മാരാമണ്‍ കൺവൻഷനുകളിൽ പ്രസംഗകനായി. എട്ട് മാരാമൺ കൺവൻഷനുകൾ ഉദ്ഘാടനം ചെയ്തു.
അഞ്ചു സഹോദരങ്ങളുണ്ട്.
മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത നിരവധി സവിശേഷതകള്‍ ജീവിതത്തോടു ചേര്‍ത്തുവച്ചയാൾ കൂടിയായിരുന്നു വലിയ മെത്രാപ്പോലീത്ത.